ദേശാടനക്കിളി മുതൽ മൂത്തോൻ വരെ; കാതലിന് മുൻപേ മലയാളത്തിൽ എത്തിയ 5 ക്വീർ ചിത്രങ്ങൾ

വെബ് ഡെസ്ക്

മമ്മൂട്ടിയുടെ കാതൽ എന്ന സിനിമ, മലയാളത്തിലെ ക്വീർ ചിത്രങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്ക് കൂടി വഴിതെളിച്ചിരുന്നു. കാതലിന് മുൻപും ചില മലയാള ചിത്രങ്ങൾ ക്വീർ പ്രമേയത്തിൽ പുറത്തിറങ്ങിയിരുന്നു

ദേശാടനക്കിളി കരയാറില്ല

പത്മരാജന്റെ സംവിധാനത്തിൽ 1986-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ദേശാടനക്കിളി കരയാറില്ല. സ്വവർഗ പ്രണയം കാണിക്കുന്ന സിനിമ കൂടിയാണിത്. മോഹൻലാൽ, കാർത്തിക, ഉർവശി, ശാരി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

മുംബൈ പോലീസ്

പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ, എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ചിത്രമാണ് മുംബൈ പോലീസ്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബോബി- സഞ്ജയ് ടീമാണ്.

അർദ്ധനാരി

മനോജ് കെ ജയൻ, തിലകൻ എന്നിവർ അഭിനയിച്ച ഈ ചിത്രം 2012 ലാണ് പുറത്തിറങ്ങുന്നത്. അധികം ശ്രദ്ധിക്കപ്പടാതെ പോയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും സന്തോഷ് സൗപർണികയുമാണ്.

ഞാൻ മേരിക്കുട്ടി

ട്രാൻസ്‌ വിഭാഗങ്ങളുടെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ് ജയസൂര്യ കേന്ദ്ര കഥാപാത്രമായ ഞാൻ മേരിക്കുട്ടി. തീയേറ്ററുകളിൽ ഉൾപ്പെടെ മികച്ച പ്രതികരണം ലഭിച്ച ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്ത്‌ ശങ്കർ ആയിരുന്നു.

സഞ്ചാരം

2004 ലാണ് സഞ്ചാരം പുറത്തിറങ്ങുന്നത്. ദെലേല, കിരൺ എന്നീ പെൺകുട്ടികൾ തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നത്. സുഹാസിനി വി നായർ, ശ്രുതി മേനോൻ, കെ.പി.എ.സി ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലിജി.ജെ പുല്ലാപ്പള്ളിയാണ് സംവിധാനം.

ഉടലാഴം

ആറുനാടൻ കോളനിയിലെ 24 വയസുള്ള ഗുളികനെന്ന ട്രാൻസ്ജൻഡർ യുവാവിന്റെ കഥയാണ് ചിത്രം. മോഹൻലാലിൻറെ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മണി പ്രധാനവേഷത്തിലെത്തിയ ചിത്രമാണിത്.

മൂത്തോൻ

നിവിൻ പോളിയെ പ്രധാന കഥാപാത്രമാക്കി ഗീതു മോഹൻദാസ് ഒരുക്കിയ ചിത്രമാണ് മൂത്തോൻ. തന്റെ ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപിൽ നിന്നുള്ള ബാലന്റെ കഥയാണ് മൂത്തോൻ പറയുന്നത്.