സഞ്ജയ് ലീല ബന്‍സാലി മാജിക് വീണ്ടും; 'ഹീരാമണ്ഡി' വരുമ്പോള്‍ ഈ ചിത്രങ്ങള്‍ ഒന്നുകൂടി കണ്ടാലോ!

വെബ് ഡെസ്ക്

പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ വെബ്‌സീരീസ് ആണ് ഹീരാമണ്ഡി

സഞ്ജയ് ലീല ബന്‍സാലി ആദ്യമായി സംവിധാനം ചെയ്യുന്ന വെബ്‌സീരീസ് എന്നതാണ് ഈ നെറ്റ്ഫ്‌ളിക്‌സ് ഒര്‍ജിനലിന്റെ പ്രത്യേകത.

ഓരോ കാഴ്ചയിലും അത്ഭുതം തീര്‍ക്കുന്ന ബന്‍സാലിയുടെ വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന സിനിമകള്‍ നോക്കാം.

ഗംഗുബായ് കതിയവാഡി

ആലിയഭട്ടിന്റെ അസാധ്യ പ്രകടനം. 2022-ല്‍ ഇറങ്ങിയ ചിത്രം ആലിയക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു.

പദ്മാവത്

2018-ല്‍ റിലീസ് ചെയ്ത ദീപിക പദുക്കോണ്‍ മുഖ്യ കഥാപാത്രമായി എത്തിയ ചിത്രം. സിനിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയയിരുന്നു. പദ്മാവതി എന്ന പേര് മാറ്റി പദ്മാവത് എന്നാക്കിയാണ് റിലീസ് ചെയ്തത്.

ബാജിറാവു മസ്താനി

പ്രിയങ്ക ചോപ്ര, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് എന്നിവര്‍ മുഖ്യകഥാപാത്രമായി 2015-ല്‍ പുറത്തിറങ്ങിയ ചിത്രം.

രാം ലീല

2013-ല്‍ ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രം മികച്ച നിരൂപക പ്രശംസ നേടി.

ഗുസാരിഷ്

ഐശ്വര്യ റോയിയും ഹൃതിക് റോഷനും അഭിനയിച്ച മനോഹര പ്രണയചിത്രം

സാവരിയ

രണ്‍ബിര്‍ കപൂറിനെയും സോനം കപൂറിനേയും പ്രധാന കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ മറ്റൊരു പ്രണയചിത്രമാണ് സാവരിയ.

ബ്ലാക്ക്

അമിതാഭ് ബച്ചന്‍, റാണി മുഖര്‍ജി, ആയേഷ കപൂര്‍ തുടങ്ങിവര്‍ അണിനിരന്ന ചിത്രം.

ദേവദാസ്

ഷാരൂഖ് ഖാനേയും മാധുരി ദീക്ഷിതിനേയും നായികാ നായകന്‍മാരാക്കി സഞ്ജയ് ലീല ബന്‍സാലി 2002-ല്‍ ഒരുക്കിയ പ്രണയചിത്രം. ഇതേ പേരില്‍ പുറത്തിഖങ്ങിയ ശരത് ചന്ദ്ര ഛതോപാധ്യയുടെ പ്രശസ്ത നോവലിന് ആസ്പദമാക്കിയായിരിന്നു ബന്‍സാലിയുടെ സിനിമ.