ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഏഴ് നായ ഇനങ്ങൾ

വെബ് ഡെസ്ക്

നായ്ക്കളാണ് ഇന്ത്യക്കാർക്ക് വളർത്താൻ ഏറ്റവും ഇഷ്ടമുള്ള ജീവി. അതുകൊണ്ടു തന്നെ ഇന്ത്യയിലെ കാലാവസ്ഥയിൽ അനുയോജ്യമായ നായകൾ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്

ബോക്സർ

പേശീബലമുള്ള ഇടത്തരം വലിപ്പമുള്ള നായയാണ് ബോക്സർ. ചെറിയ ചെവികളുള്ള ഇവയ്ക്ക് അധികം രോമങ്ങളില്ലാത്തതിനാൽ ഇന്ത്യൻ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്

നാടൻ ഇനം

ഇന്ത്യൻ പരിസ്ഥിതിയുമായി വളരെയധികം ഇണങ്ങിയ നായ്ക്കളാണ് നാടൻ നായകൾ എന്ന് നമ്മൾ വിളിക്കുന്ന ഇന്ത്യൻ പെരിയ ഡോഗ് എന്ന ഇനം. വര്ഷങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വളർന്ന് പരിണാമങ്ങൾ സംഭവിച്ച ഈ നായയെ സംബന്ധിച്ച് ഇന്ത്യയിലെ ശക്തിയേറിയ കാലാവസ്ഥ എളുപ്പം അതിജീവിക്കാവുന്നതാണ്

ഗ്രേറ്റ് ഡേൻ

ഗ്രേറ്റ് ഡേൻ ഇന്ത്യൻ കുടുംബങ്ങൾക്ക് അനുയോജ്യമായ നായയാണ്. വലുപ്പമുള്ള ശരീരം പേടിപ്പെടുത്തുന്നതാണെങ്കിലും എളുപ്പം ഇണങ്ങുന്ന നായയാണ് ഗ്രേറ്റ് ഡേൻ

ബീഗിൾ

രോമം കുറവും ഓമനത്തവുമുള്ള നായയായതുകൊണ്ട് ഇവ ഇന്ത്യൻ കുടുംബങ്ങൾക്ക് അനുയോജ്യമാണ്. ശരീരപ്രകൃതം ഇവയ്ക്ക് ഇന്ത്യയിലെ ശക്തമായ വേനൽക്കാലത്തെ അതിജീവിക്കാൻ സാധിക്കും

ഗോൾഡൻ റിട്രീവർ

ഇന്ത്യൻ കുടുംബങ്ങളുടെ പ്രിയപ്പെട്ട നായയാണ് ഗോൾഡൻ റിട്രീവർ. സ്വർണനിറത്തിലുള്ള മേലാകെ പുതഞ്ഞുനിൽക്കുന്ന രോമങ്ങളാണ് ഇവയുടെ ആകർഷണം. കുട്ടികളുൾപ്പെടെ എല്ലാവരുമായും എളുപ്പം ഇണങ്ങുന്നതാണ് ഈ നായകളെ കുടുംബങ്ങൾക്ക് പ്രിയപ്പെട്ടതാക്കുന്നത്

റോട്ട് വീലർ

വളരെയധികം ശാരീരിക ക്ഷമതയുള്ള റോട്ട് വീലർ പരുക്കൻ സ്വഭാവത്തിന്റെ പേരിൽ കുപ്രസിദ്ധിയാർജിച്ച നായയാണ്. മെരുങ്ങിയവരോട് വളരെയധികം സ്നേഹവും കരുതലും കാണിക്കുന്ന നായ

ലാബ്രഡോർ റിട്രീവർ

ആരുമായും ഇണങ്ങുന്ന നായയാണ് ലാബ്രഡോർ റിട്രീവർ. അധികം നീളമുള്ള രോമമില്ലാത്തതുകൊണ്ട് ഇന്ത്യൻ കാലാവസ്ഥയ്ക്കനുയോജ്യമാണ്. ആളുകളുമായി ഏറെ ഇണങ്ങി ജീവിക്കുന്ന ലാബ്രഡോർ സ്നേഹപ്രകടനങ്ങളുടെ പേരിൽ ആളുകൾക്ക് പ്രിയപ്പെട്ടവയാണ്