വെറും കെട്ടിപ്പിടുത്തമല്ല, ആലിംഗനങ്ങള്‍ പലവിധം

വെബ് ഡെസ്ക്

നമ്മുടെ വികാരങ്ങള്‍ മറ്റൊരാളുമായി പങ്കിടാനുള്ള ഉള്ള എളുപ്പ വഴിയാണ് ആലിംഗനം. സ്‌നേഹം, ആശ്വാസം, പിന്തുണ അങ്ങനെ ആലിംഗനങ്ങള്‍ക്ക് പല അര്‍ത്ഥമുണ്ട്.

A friendly one

ഒരാളെ കാണുമ്പോള്‍ നമ്മുടെ സൗഹൃദമോ, സന്തോഷമോ, അഭിനന്ദനമോ അറിയിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന ആലിംഗനമാണ് ഇത്.

The comforting one

ഒരാളുടെ പ്രയാസകരമായ അവസ്ഥയില്‍ ആശ്വാസവും പിന്തുണയും നല്‍കാനാണ് ഈ ആലിംഗനം. നിങ്ങളുടെ കൈകള്‍ കൊണ്ട് ഒരാളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ അയാളില്‍ ആശ്വാസവും സുരക്ഷിതത്വം ബോധവും ഉണ്ടാകുന്നു. നിങ്ങള്‍ കൂടെ ഉണ്ടെന്നുള്ള വിശ്വാസം അവരില്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

The romantic one

പ്രണയികള്‍ പലപ്പോഴും പരസ്പരം ദീർഘമായി മുറുകെ പുണരാറുണ്ട്. പങ്കാളിയുമായുള്ള ശക്തമായ വൈകാരിക ബന്ധവും, അടുപ്പവുമാണ് ഇതിലൂടെ പ്രകടമാക്കപ്പെടുന്നത്.

The bear hug

നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തിനെയോ ബന്ധുവിനേയോ കുറേ നാളുകള്‍ക്ക് ശേഷം കാണുമ്പോള്‍ എങ്ങനെയാണ് കെട്ടിപ്പിടിക്കുക? സന്തോഷം കൊണ്ട് കരടിയെ പോലെ ഇറുക്കിപ്പിടിക്കുകയും ചിലപ്പോള്‍ എടുത്തുയര്‍ത്തുകയും ചെയ്യും ഇതിനെയാണ് ബെയര്‍ ഹഗ് എന്ന് പറയുന്നത്. നമ്മുടെ വികാരങ്ങളുടെ ഏറ്റവും ശക്തമായ പ്രകടനമാണ് ഇത്.

The back-pat hug

കെട്ടിപ്പിടിച്ച് ഒരാളുടെ പുറകില്‍ പതുക്കെ തട്ടുന്നതാണ് ബാക്ക് പാറ്റ് ഹഗ്. ഒരാളെ ആശ്വസിപ്പിക്കാനോ, പിന്തുണയോ പ്രോത്സാഹനമോ അറിയിക്കാനോ ഉള്ള എളുപ്പവഴിയാണ് ഈ ആലിംഗനം.

The polite one

ഔപചാരികമായ, ബഹുമാനത്തോടെയുള്ള ആലിംഗനമാണ് ഇത്. സാധാരണയായി പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം നല്‍കുന്നതാണ്. കൈകളും ഷോള്‍ഡറും മാത്രം ചേര്‍ത്താണ് ആലിംഗനം ചെയ്യുക

The full-body squeeze

ഒരുപാട് സ്‌നേഹം തോന്നുമ്പോള്‍ ഏറെ അടുപ്പമുള്ളവരെ ശരീരത്തോട് ചേര്‍ത്ത് പിടിച്ച് വളരെ ശക്തിയായി കെട്ടിപ്പിടിക്കാറുണ്ട്. അവരോടുള്ള ദൃഢമായ വൈകാരിക ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഒരാളെ ഇറുക്കിപ്പിടിക്കുമ്പോള്‍ നമുക്ക് അയാളോടുള്ള കരുതലും അടുപ്പവും സ്‌നേഹവുമൊക്കെ അതിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ പ്രകടമാകുന്നു.