ആരോഗ്യം സംരക്ഷിക്കാന്‍ ചില റിമൈന്‍ഡര്‍ ടിപ്പുകള്‍

വെബ് ഡെസ്ക്

ആരോഗ്യം വേണ്ടവിധം ശ്രദ്ധിക്കാതെ ഓട്ടപ്പാച്ചിലിലാണോ നിങ്ങള്‍? ആ ഓട്ടം ആശുപത്രിയിലേക്കാവരുത്. ഡിജിറ്റല്‍ ലോകത്തെ കൂടുതല്‍ ആശ്രയിക്കുന്ന ഇക്കാലത്ത്, ഡിജിറ്റലായി തന്നെ ആരോഗ്യം സംരക്ഷിക്കാന്‍ ചെറിയ ചില വഴികള്‍ പറഞ്ഞുതരാം!

ഉറക്കം നോക്കാന്‍ റിമൈന്‍ഡര്‍

ഉറക്കം കുറയുന്നത് ആരോഗ്യത്തെ എപ്പോഴും പ്രതികൂലമായി ബാധിക്കും. ഉറക്കം കൃത്യമാണോ എന്നറിയാന്‍ മൊബൈലില്‍ ബെഡ് ടൈം റിമൈന്‍ഡറുകള്‍ വെയ്ക്കുന്നത് നന്നാകും.

മരുന്നുകള്‍ക്ക് റിമൈന്‍ഡറുകള്‍

മരുന്നുകളുടേയും മറ്റും വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിച്ച് റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുന്നത് ഉപകാരപ്പെടും. വാക്‌സിനേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ നമ്മള്‍ മറാന്നാലും ഡിജിറ്റല്‍ റിമൈന്‍ഡറുകള്‍ ഇത് നമ്മളെ ഓര്‍മ്മിക്കിപ്പും.

വെള്ളം കുടിക്കാനും റിമൈന്‍ഡര്‍

വെള്ളം കുടിക്കുന്നതില്‍ മടിയാണോ നിങ്ങള്‍ക്ക്? എന്നാല്‍ നിങ്ങള്‍ വലിയ പ്രശ്‌നത്തിലേക്കാണ് പോകുന്നത്. ഇത് തടയാന്‍, വാട്ടര്‍ ട്രാക്ക് ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍, ഇവ കൃത്യ സമയത്ത് നിങ്ങളെ വെള്ളം കുടിക്കാന്‍ ഓര്‍മ്മിപ്പിക്കും.

ഭക്ഷണം പറഞ്ഞു തരും ആപ്പുകള്‍

ഭക്ഷണ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ആപ്പുകളും ഇപ്പോഴുണ്ട്. ഇവ നിങ്ങളുടെ ആരോഗ്യകരമായ ഭക്ഷണ വിഭവങ്ങള്‍ നിങ്ങള്‍ക്ക് നിര്‍ദേശിക്കും.

മെഡിറ്റേഷന്‍ ആപ്പുകള്‍

മൈന്‍ഡ്ഫുള്‍നെസ് ആപ്പുകള്‍ വഴി കുറച്ചുനേരത്തേക്ക് സ്വസ്ഥമായി ഇരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. മെഡിറ്റേഷന് ഉപയോഗിക്കുന്ന ഈ ആപ്പുകള്‍ നിങ്ങളെ സമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കും.

ഒഴിവു സമയം നല്ല ഹോബികള്‍ക്ക്

തിരക്കുള്ള ജീവിതത്തില്‍ ലഭിക്കുന്ന ഒഴിവു സമയങ്ങള്‍ നല്ല ഹോബികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കുക. പെയിന്റിങ്, വായന പോലുള്ള മനസ്സിന് ഉന്‍മേഷം നല്‍കുന്ന ഹോബികള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക.