പ്രോട്ടീന്‍ സമൃദ്ധമായ ദക്ഷിണേന്ത്യന്‍ രാത്രിഭക്ഷണങ്ങളിതാ

വെബ് ഡെസ്ക്

രുചികരമായ ആഹാരത്തിന് പേരു കേട്ടയിടമാണ് ദക്ഷിണേന്ത്യ. ഏതുനേരത്തും പോഷകസമൃദ്ധമായ ഭക്ഷണവിഭവങ്ങള്‍ ദക്ഷിണേന്ത്യയില്‍ സുലഭമാണ്. ഇതാ ചില പ്രോട്ടീന്‍ സമൃദ്ധമായ രാത്രിഭക്ഷണങ്ങള്‍

സോയ ഊത്തപ്പം

ചെറുതായി അരിഞ്ഞ ഉള്ളിയും തക്കാളിയും പച്ചമുളകും ചേര്‍ത്ത് സാധാരണരീതിയില്‍ ഉണ്ടാക്കുന്ന ഊത്തപ്പത്തില്‍ അല്‍പം സോയ തരികള്‍ കൂടി ചേര്‍ത്തുണ്ടാക്കുന്ന രുചികരവും പോഷകസമൃദ്ധവുമായ വിഭവമാണിത്

ഓട്‌സ് ഇഡ്ഡലി

അരിയും ഉഴുന്നും ചേര്‍ത്ത് ഉണ്ടാക്കുന്ന ഇഡ്ഡലി മലയാളികളുടെ അടക്കം സ്ഥിരം പ്രഭാതഭക്ഷണമാണ്. എന്നാല്‍, ഇതിനൊപ്പം ഓട്‌സ് കൂടി അരച്ചു ചേര്‍ത്താല്‍ ഇഡ്ഡലിയിലെ പ്രോട്ടീന്‍ പലമടങ്ങ് വര്‍ധിക്കും

പെസറട്ട്

ആന്ധ്രയിലെ ജനപ്രിയ ഭക്ഷണവിഭവമാണ് പെസറട്ട്. കേരളത്തിലെ ദോശയ്ക്ക് സമാനമാണിത്. എന്നാല്‍, പരിപ്പും ഇഞ്ചിയും പച്ചമുളകും ജീരകവും അടക്കം ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം കൂടുതല്‍ ആരോഗ്യപ്രദമാണ്.

പീച്ചിങ്ങ കൂട്ട്

റൊട്ടിക്കും ചോറിനുമൊപ്പം രാത്രിഭക്ഷണമായി കഴിക്കാവുന്ന പോഷകസമൃദ്ധമായ കറികളില്‍ ഒന്നാണ് പീച്ചിങ്ങ കൂട്ട്.

അവിയല്‍

മിക്ക പച്ചക്കറികളും ഉള്‍പ്പെടുന്ന മലയാളികളുടെ പ്രിയ വിഭവമാണ് അവിയല്‍. പ്രോട്ടീന്‍ അടക്കം പോഷകങ്ങള്‍ നിറഞ്ഞ അവിയല്‍ രാത്രിഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് അടക്കം ഗുണകരമാണ്.