ഓര്‍ക്കിഡ് ആരാധകരാണോ?; ഇക്കാര്യങ്ങള്‍ ഒന്ന് ഓര്‍ത്തിരിക്കൂ...

വെബ് ഡെസ്ക്

ഓര്‍ക്കിഡ് ചെടികള്‍ക്ക് വീടുകളിലെ ഇന്റീരിയര്‍ ഔട്ട്‌ഡോര്‍ ഡിസൈനിങ്ങില്‍ പ്രത്യേക സ്ഥാനമുണ്ട്.

പല നിറങ്ങളില്‍ വിരിഞ്ഞുനില്‍ക്കുന്ന ഓര്‍ക്കിഡ് ചെടികള്‍ക്ക് ആരാധകര്‍ ഏറെയാണ്.

ഓര്‍ക്കിഡ് ചെടികള്‍ക്ക് കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ ഇവ പെട്ടന്ന് നശിച്ചുപോകും.

ഓര്‍ക്കിഡ് ചെടികളുടെ പരിപാലനത്തിന് ചില പൊടിക്കൈകളുണ്ട്.

നേരിട്ടല്ലാത്ത സൂര്യപ്രകാശം ഓര്‍ക്കിഡ് ചെടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്.

അധികം തണുപ്പും ചൂടുമില്ലാത്ത സ്ഥലങ്ങളില്‍ വേണം ഓര്‍ക്കിഡ് ചെടികള്‍ നടേണ്ടത്.

കൃത്യമായ സമയത്ത് അധികതോതില്‍ അല്ലാതെ വെള്ളം ഒഴിച്ചുനല്‍കണം.

നല്ല വായുസഞ്ചാരമുള്ള ഇടങ്ങള്‍ തിരഞ്ഞെടുത്ത് അവിടെവേണം ഓര്‍ക്കിഡുകള്‍ നടേണ്ടത്.

ഓര്‍ക്കിഡുകള്‍ക്ക് വേണ്ടി മാത്രം ഡിസൈന്‍ ചെയ്ത പോട്ടുകള്‍ ഉപയോഗിക്കുന്നത് നന്നാകും.