പ്രതിവര്‍ഷ പ്രതിഫലം കോടികള്‍, റിച്ച് ഇന്ത്യന്‍ സിഇഒമാര്‍

വെബ് ഡെസ്ക്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സിഇഒമാര്‍ ആരൊക്കെയാണെന്ന് നോക്കാം.

വിപ്രോ സിഇഒ തിയറി ഡെലാപോര്‍ട്ട് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന കമ്പനി സിഇഒ. പ്രതിവര്‍ഷം 82 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം.

പൂനാവാല ഫിന്‍കോര്‍പ് സിഇഒ അഭയ് ഭുട്ടാഡ വാങ്ങുന്നത് പ്രതിവര്‍ഷം 78 കോടി രൂപയാണ്.

പ്രസിസ്റ്റന്റ് സിസ്റ്റംസ് സിഇഒ സന്ദീപ് കലര പ്രതിഫലം വാങ്ങുന്നത് 62 കോടി.

എംഫസിസ് സിഇഒ നിതിന്‍ രാകേഷാണ് ഇക്കൂട്ടത്തില്‍ മറ്റൊരു പ്രധാനി. 60 കോടിയാണ് രാകേഷിന്റെ പ്രതിവര്‍ഷ പ്രതിഫലം.

ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖ് വാങ്ങുന്നത് പ്രതിവര്‍ഷം 56 കോടിയാണ്.

Infosys

ഹിന്റല്‍കോയുടെ സതിഷ് പൈയാണ് റ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന മറ്റൊരു സിഇഒ. 37 കോടിയാണ് ഇദ്ദേഹം വാങ്ങുന്നത്.

എല്‍ ആന്റ് ടി സിഇഒ എസ് എന്‍ സുബ്രഹ്‌മണ്യന്‍ വാങ്ങുന്നത് 36 കോടിയാണ്.

ഐടി സ്ഥാപനമായ കോഫോര്‍ജിന്റെ സുധിര്‍ സിങ് വാങ്ങുന്നത് പ്രതിവര്‍ഷം 34 കോടി രൂപയാണ്.

ടെക് മഹീന്ദ്ര സിഇഒ സിപി ഗുര്‍നാണിയുടെ ശമ്പളം പ്രതിവര്‍ഷം 30 കോടിയാണ്.

ടിസിഎസ് സിഇഒ രാജേഷ് ഗോപിനാഥിന് പ്രതിവര്‍ഷം ലഭിക്കുന്നത് 29 കോടിയാണ്.