വെബ് ഡെസ്ക്
ഗർഭകാലത്ത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിനായി നമ്മൾ പലതരം ഭക്ഷണങ്ങൾ കഴിക്കാറുണ്ട്. അതിൽ ഒന്നാണ് മഞ്ഞൾ ചേർത്ത പാൽ.
എന്നാൽ ഗർഭിണികൾ ഈ മഞ്ഞപ്പാൽ പതിവായി കഴിക്കുന്നത് നല്ലതല്ല എന്നാണ് വിദഗ്ധർ പറയുന്നത്
ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബിയൽ ഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ദഹനം, വയറുവേദന, ഗ്യാസ് എന്നിവക്കുള്ള ശ്വാശത പരിഹാരമാണ് മഞ്ഞൾ.
മഞ്ഞൾ പാലുമായി ചേർക്കുമ്പോൾ ഇതിന്റെ ആരോഗ്യഗുണം വർധിക്കുന്നു. ഗർഭാവസ്ഥയിൽ ദഹനപ്രശ്ങ്ങൾ അനുഭവപ്പെടുകയോ പ്രതിരോധശേഷി കുറയുകയോ ചെയ്യുമ്പോൾ മഞ്ഞപ്പാൽ സഹായകരമാണ്.
ഗർഭാവസ്ഥയിൽ മിതമായ അളവിൽ മഞ്ഞപ്പാൽ കഴിക്കുന്നത് ഗർഭിണിക്ക് ഗുണം ചെയ്യും. ഗർഭാവസ്ഥയുടെ 20ആം ആഴ്ചയിലോ പ്രസവത്തിനു ശേഷമോ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയായ പ്രീക്ലാംസിയ തടയാൻ മഞ്ഞൾ സഹായിക്കും.
എന്നിരുന്നാലും ദിവസവും മഞ്ഞപ്പാൽ കഴിക്കാൻ പാടില്ല. പതിവായി ഗർഭാവസ്ഥയിൽ മഞ്ഞപ്പാൽ കഴിച്ചാൽ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിൽ വ്യതിയാനങ്ങൾ ഉണ്ടാകും. ഇത് ഗർഭാശയ സങ്കോചത്തിനോ രക്തസ്രാവത്തിനോ കാരണമായേക്കാം.
മറ്റ് മഞ്ഞൾ സപ്പ്ളിമെന്റുകളിൽ നിന്ന് ഗർഭകാലത്ത് വിട്ട് നിൽക്കുന്നതാണ് നല്ലത് എന്നും വിദഗ്ധർ പറയുന്നു.
ഗർഭകാലത്ത് ഏതെങ്കിലും സപ്ലിമെന്റുകൾ സ്ഥിരമായി കഴിക്കുന്നതിന് മുൻപ് ഗൈനക്കോളജിസ്റ്റിനോട് അഭിപ്രായം തേടണം.