പിന്നോട്ട് നടന്നാലോ ? ഗുണങ്ങളേറെ !

വെബ് ഡെസ്ക്

മുന്നോട്ട് നടക്കുന്നത് പോലെത്തന്നെ പിന്നോട്ടുള്ള നടത്തത്തിനും വ്യായാമത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. ദിവസവും കുറച്ചു സമയം പിന്നോട്ട് നടക്കാനായി മാറ്റിവച്ചു നോക്കൂ. ഇത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യും

പിന്നിലേക്ക് നടക്കുന്നത് മുന്നോട്ട് നടക്കുന്നതിനേക്കാൾ നാല്പത് ശതമാനത്തോളം ഊർജം വിനിയോഗിക്കും

മനസികമായുണ്ടാകുന്ന ബുദ്ധിമുട്ടുകളും മന്ദതയും പരിഹരിക്കാൻ പിന്നിലേക്ക് നടക്കുന്നത് ഗുണംചെയ്യും

പിന്നിലേക്ക് വേഗത്തിൽ നടക്കാൻ ശ്രമിക്കുന്നത് കാലിലെ പേശികൾക്ക് വഴക്കം നൽകുകയും അവയെ കൂടുതൽ ദൃഢമാക്കാൻ സഹായിക്കുകയും ചെയ്യും

ശരീരത്തിന്റെ സമതുലനാവസ്ഥ നിയന്ത്രിക്കാനും വർധിപ്പിക്കാനും പിന്നിലേക്ക് നടക്കുന്നത് സഹായിക്കും

പിന്നോട്ടുളള നടത്തം, ഊർജ വിനിയോഗം വർധിപ്പിക്കുന്നതിനൊപ്പം കൂടുതൽ കലോറി എരിയിച്ചുകളയുകയും ഉപാപചയ പ്രക്രിയ സുഗമമാക്കുകയും ചെയ്യും

ശരീരഭാരം നിയന്ത്രിക്കുന്നതിന് മുൻപോട്ടുള്ള നടത്തത്തെക്കാൾ പിന്നോട്ടുളള നടത്തം ഗുണം ചെയ്യും

സുരക്ഷിതമായ സ്ഥലം കണ്ടെത്തിയ ശേഷമേ പിന്നിലേക്ക് നടക്കാൻ പാടുള്ളു, ചെരുപ്പിനേക്കാൾ ഷൂ ഉപയോഗിച്ചു നടക്കുന്നതാണ് ഉത്തമം