നായ സ്നേഹിയാണോ നിങ്ങൾ? പരിചരിക്കാം, ആയുസ്സ് കൂട്ടാം

വെബ് ഡെസ്ക്

വൈകാരിക ബന്ധം

നിങ്ങളുടെ വളര്‍ത്തുമൃഗമായ നായയുമായി ദിവസത്തില്‍ കുറച്ച് സമയം ചിലവഴിക്കേണ്ടത് അത്യാവശ്യമാണ്. അത് നിങ്ങളും നായയും തമ്മിലുള്ള വൈകാരിബന്ധം വളര്‍ത്തുന്നതിന് സഹായകമാകും.

സമീകൃതാഹാരം നല്‍കുക

ഉയര്‍ന്ന നിലവാരമുള്ളതും നായയുടെ പ്രായത്തിന് അനുയോജ്യമായതുമായ ഭക്ഷണം നല്‍കുന്നതിലൂടെ അവരുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ സാധിക്കും.

പതിവായി വ്യായാമം ചെയ്യിപ്പിക്കുക

കൃത്യമായി വ്യായാമം ചെയ്യിക്കുന്നത് നായയുടെ ശാരീരിക, മാനസിക ആരോഗ്യത്തിന് ഗുണം ചെയ്യും

കൃത്യമായ ചികിത്സ

നായകള്‍ക്ക് വരാറുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുന്നത് ആയുസ്സ് വര്‍ധിപ്പിക്കാന്‍ ഉപകരിക്കും

പല്ല് കൃത്യമായി വൃത്തിയാക്കുക

നായയുടെ പല്ല് പതിവായി വൃത്തിയാക്കുക. അത് മോണകളുടെയും പല്ലിന്റെയും ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും

വിഷവസ്തുക്കള്‍ ഒഴിവാക്കുക

ഹാനികരമായ പദാര്‍ഥങ്ങള്‍ അടങ്ങിയ ആഹാരങ്ങള്‍ നായക്ക് നല്‍കാതിരിക്കുക.

സുരക്ഷിതമായ അന്തരീക്ഷം

അപകടങ്ങളോ പരിക്കുകളോ സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്ഥലം നായയ്ക്ക് നല്‍കുക.

മാനസികാരോഗ്യം സംരക്ഷിക്കുക

നായക്ക് കളിപ്പാട്ടങ്ങള്‍ നല്‍കി അവരെ ചുറുചുറുക്കോടെ നിര്‍ത്താന്‍ സഹായിക്കുക. ഇതും അവരുടെ ആയുസ്സ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

സമ്മര്‍ദം കുറയ്ക്കുക

നായക്ക് സമാധാന അന്തരീക്ഷം നല്‍കേണ്ടത് അനിവാര്യമാണ്. ഉച്ചത്തിലുള്ള ശബ്ദമെല്ലാം ഒഴിവാക്കി അവര്‍ക്ക് സമാധാനം അന്തരീക്ഷം നല്‍കുക വഴി ആയുസ്സ് കൂട്ടാന്‍ സഹായിക്കും.