മഴക്കാലത്ത് വീടിനുള്ളിലെ ഈർപ്പം കുറയ്ക്കാം, വഴികൾ

വെബ് ഡെസ്ക്

ഡിഹുമിഡിഫയറുകൾ വീടിനുള്ളിൽ സ്ഥാപിക്കുന്നത് ശുദ്ധമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ സഹായിക്കുന്നു.

എയർ കണ്ടീഷണറുകൾ പ്രവർത്തിപ്പിച്ചാൽ മുറിക്കുള്ളിലെ ഈർപ്പം കുറയുകയും തണുപ്പ് അനുഭവപ്പെടുകയും ചെയ്യും

ചൂടിനെ അകറ്റി ശുദ്ധവായു ലഭിക്കുന്നതിനായി ജനാലകൾ തുറന്നിടാം. വായുസഞ്ചാരത്തിനായി വെന്റിലേഷനുകൾ സ്ഥാപിക്കാം

ഇൻഡോർ സസ്യങ്ങളുടെ എണ്ണം കുറയ്ക്കുന്നത് ഈർപ്പം കുറയ്ക്കാൻ സഹായിക്കുന്നു

നനവ് തങ്ങുന്ന കാർപെറ്റുകളെക്കാൾ മികച്ചത് വീട്ടിലെ ഉണങ്ങിയ നിലം തന്നെയാണ്.

മുഷിഞ്ഞ വസ്ത്രങ്ങൾ കഴിവതും പുറത്തു തന്നെ അലക്കിയുണക്കുക.

നനവുള്ള ഇടങ്ങളിൽ സോഡാപ്പൊടി വിതറുന്നത് മുഷിഞ്ഞ ഗന്ധത്തെ നിയന്ത്രിക്കും

ചോർച്ചയുള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കാം