ടെലഗ്രാമിലെ പുതിയ അപ്‌ഡേറ്റുകള്‍ എന്തൊക്കെ?

വെബ് ഡെസ്ക്

സമൂഹ മാധ്യമമായ ടെലഗ്രാമില്‍ ചില പുതിയ ഫീച്ചറുകള്‍ എത്തിയിട്ടുണ്ട്.

എന്തെല്ലാമാണ് ടെലഗ്രാമിലെ പുതിയ മാറ്റങ്ങള്‍?

ന്യൂ ചാനല്‍ ടാബ്

സെര്‍ച്ച് ഓപ്ഷനില്‍ ഉപയോക്താക്കള്‍ അംഗങ്ങളായ ചാനലുകളിലേക്കുള്ള ഓപ്ഷനുണ്ടാകും. അംഗങ്ങളല്ലാത്ത ചാനലുകളുടെ സജഷനും ഉണ്ടാകും.

മൈ പ്രൊഫൈല്‍

മൈ പ്രൊഫൈല്‍ സെക്ഷനില്‍ പ്രൊഫൈല്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. മൂന്നു സ്റ്റോറികള്‍ വരെ പ്രൊഫൈല്‍ ഹൈലൈറ്റില്‍ ഉള്‍പ്പെടുത്താം.

കളക്ടബിള്‍സ്

ചാനല്‍ അഡ്മിന്‍മാര്‍ക്ക് അവരുടെ ചാനലുകള്‍ പ്രൊഫൈലുമായി ലിങ്ക് ചെയ്യാം.

ബര്‍ത്ത് ഡേയ്‌സ്

പ്രൊഫൈലില്‍ ബര്‍ത്ത് ഡേ വിവരങ്ങള്‍ ചേര്‍ക്കാനുള്ള ഓപ്ഷനും ടെലഗ്രാം ഒരുക്കിയിട്ടുണ്ട്.

മാസ് മോഡറേഷന്‍ ഫോര്‍ ഗ്രൂപ്പ്‌സ്

ഈ ഓപ്ഷന്‍ വഴി നിരവധി മെസ്സേജുകള്‍ ഒരുമിച്ച് സെലക്ട് ചെയ്ത് മോഡറേഷന് വിധേയമാക്കാം.

ഷെയര്‍ ലൊക്കേഷന്‍

എത്രനേരത്തേക്ക് വേണമെങ്കിലും ഗ്രൂപ്പുകളില്‍ അംഗങ്ങള്‍ക്ക് ലൊക്കേഷന്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും.

പ്രൊഫൈല്‍ പിക്ചര്‍ ഇന്‍ ഫോര്‍വേര്‍ഡഡ് മെസ്സേജ്

ഫോര്‍വേര്‍ഡ് മെസ്സേജുകള്‍ ആരില്‍ നിന്നാണോ ഷെയര്‍ ചെയ്തത്, ആ അക്കൗണ്ടിന്റെ പ്രൊഫൈല്‍ പിക്ചറും ഇനി മുതല്‍ കാണാന്‍ സാധിക്കും.

വ്യു സ്റ്റോറീസ് അനോണിമസ്‌ലി

ഈ ഓപ്ഷനിലൂടെ സ്റ്റോറികള്‍ നിങ്ങള്‍ കണ്ടു എന്ന് മറ്റുള്ളവരെ അറിയിക്കാതെ കാണാന്‍ സാധിക്കും.