ഗതാഗത കുരുക്കില്‍ വലയുന്ന ലോകത്തിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്ന് രണ്ടെണ്ണം

വെബ് ഡെസ്ക്

ഗതഗാത കുരിക്കില്‍ വലയുന്ന പ്രധാനപ്പെട്ട നഗരങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

നെതലന്‍ഡ്‌സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജിയോലൊക്കേഷന്‍ ടെക്‌നോളജി കമ്പനിയായ ടോംടോം തയ്യാറാക്കിയ സര്‍വേ പുറത്തുവന്നു

ലണ്ടനാണ് ഏറ്റവും കൂടുല്‍ ട്രാഫിക് ബ്ലോക്കുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനത്ത്. പത്തു കിലോമീറ്റര്‍ താണ്ടാന്‍ എടുക്കുന്ന സമയം 37 മിനിറ്റാണ്.

രണ്ടാം സ്ഥാനത്തുള്ള അയര്‍ലന്‍ഡിന്റെ തലസ്ഥാനം ഡബ്ലിനില്‍ പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 29 മിനിറ്റ് 30 സെക്കന്റ് എടുക്കും.

ഇന്ത്യയില്‍ നിന്ന് രണ്ട് നഗരങ്ങളാണ് പട്ടികയിലുള്ളത്.

ആറാം സ്ഥാനത്ത് ബെംഗളൂരു. 28 മിനിറ്റ് 30 സെക്കന്റാണ് പത്തു കിലോമീറ്റര്‍ താണ്ടാന്‍ ബെംഗളൂരുവില്‍ എടുക്കുന്നത്.

പൂനെ ഏഴാം സ്ഥാനത്താണ്. 27 മിനിറ്റ് 50 സെക്കന്റാണ് പത്തു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ വേണ്ടത്

387 നഗരങ്ങള്‍ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.