വനഭംഗി ആസ്വദിച്ചൊരു യാത്ര പോകാം; കാണൂ ഈ സ്ഥലങ്ങൾ

വെബ് ഡെസ്ക്

പൊന്മുടി

തിരുവനന്തപുരത്ത് പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഹിൽ സ്റ്റേഷൻ

'കേരളത്തിലെ കശ്മീർ' എന്നും അറിയപ്പെടുന്നു

ഗവി

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രത്യേകത

നീലിയാർ കോട്ടം

കണ്ണൂർ ജില്ലയിൽ ധർമ്മശാലയ്ക്കടുത്തുള്ള മാങ്ങാട്ടുപറമ്പിൽ സ്ഥിതി ചെയ്യുന്നു.

കുലാല സമുദായത്തിൽപ്പെട്ട ചെറിയവീട് കുടുംബാംഗങ്ങളുടെ കീഴിലാണ് നിയന്ത്രണം

അഭയാരണ്യം

എറണാകുളത്ത് കാപ്രിക്കാട് ഗ്രാമത്തിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു

കേരളത്തിലെ ഏറ്റവും വലിയ ആന പരിശീലന കേന്ദ്രമായ കോടനാട് ആന പരിശീലന കേന്ദ്രം അഭയരണ്യം വളപ്പിനുള്ളിലാണ്

തട്ടേക്കാട്

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ പക്ഷി സങ്കേതമാണ് തട്ടേക്കാട് 'സലിം അലി പക്ഷി സങ്കേതം'.

എറണാകുളത്ത് കോതമംഗലത്ത് സ്ഥിതി ചെയ്യുന്നു

കൊടികുത്തിമല

മലപ്പുറത്ത് പെരിന്തൽമണ്ണ ടൗണിൽ നിന്ന് 10 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു

മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നു

പറമ്പിക്കുളം

പാലക്കാട് ജില്ലയിലും, തൃശൂർ ജില്ലയിലുമായി വ്യാപിച്ചു കിടക്കുന്നു.

ആനമലൈ കുന്നുകൾക്കും നെല്ലിയാമ്പതി മലകൾക്കും  ഇടയിലുള്ള സംഗം മലനിരകളിലാണ്

അഗസ്ത്യാർകൂടം

തിരുവനന്തപുരം ജില്ലയിലെയും തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെയും പശ്ചിമഘട്ടത്തിലെ കൊടുമുടികളിലൊന്നാണ് അഗസ്ത്യാർകൂടം.

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടി

ബോണക്കാട്

തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

അഗസ്ത്യ പർവതനിരകളുടെ താഴ്‌വരയിൽ ബോണക്കാടിന് സമീപമാണ് പൊൻമുടി ഹിൽ സ്റ്റേഷൻ.

കണ്ണവം

കണ്ണൂർ ജില്ലയിൽ തലശ്ശേരിയിലെ  ഒരു ഗ്രാമമാണ് കണ്ണവം.

പഴശ്ശിരാജയുടെ പ്രധാന അനുയായികളിലൊരാളായ കണ്ണവത്ത് ശങ്കരൻ നമ്പ്യാരുടെതായിരുന്നു ഈ കാട്

സൈലന്റ് വാലി

കേരളത്തിലെ പാലക്കാട് ജില്ലയിൽ നീലഗിരി കുന്നുകളിൽ സ്ഥിതിചെയ്യുന്നു. 

കേരളത്തിലെ അവസാനമായി അവശേഷിക്കുന്ന മഴക്കാടുകളുടെ മനോഹരമായ പ്രതിനിധാനമാണ്

തോൽപ്പെട്ടി

വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

വന്യമൃഗങ്ങളെ കാണാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത്

ആറളം

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമവും ഗ്രാമപഞ്ചായത്തുമാണ് ആറളം.

ഈ പ്രദേശം മുഴുവൻ ഉഷ്ണമേഖലാ, അർദ്ധ നിത്യഹരിത വനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.

ഷോളയാർ

തൃശൂർ, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. 

നിരവധി ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രമാണ്.

പേപ്പാറ

തിരുവനന്തപുരം ജില്ലയിലെ വന്യജീവി സങ്കേതമാണ് പേപ്പാറ.  

കരമനയുടെ വൃഷ്ടിപ്രദേശത്തായി വ്യാപിച്ചു കിടക്കുന്നു.

മുത്തങ്ങ

വയനാട് സുൽത്താൻ ബത്തേരിയിൽ നിന്ന് 16 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

ഉഷ്ണമേഖലാ ഈർപ്പമുള്ള വരണ്ട ഇലപൊഴിയും നിത്യഹരിത വനങ്ങളും മുളങ്കാടുകളും തോട്ടങ്ങളും കൊണ്ട് സമൃദ്ധം.