ചരിത്രത്തിലിടം പിടിച്ച പ്രശസ്തരായ വനിതകൾ

വെബ് ഡെസ്ക്

നിരവധി വനിതകളുടെ ധീരമായ പല ഇടപെടലുകളും നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ചിലർ ചരിത്രം തന്നെ മാറ്റിമറിക്കുകയും ഉണ്ടായി. അത്തരം ചില വനിതകളെ പരിചയപ്പെടാം

മേരി ക്യൂറി, 1867–1934

രണ്ട് തവണ നൊബേല്‍ നേടി ചരിത്രത്തിന്റെ സുപ്രധാന ഏടായി മാറിയ ആളാണ് മേരി ക്യൂറി. റേഡിയോ ആക്ടിവിറ്റി എന്ന വാക്കും അതിന്റെ ശാസ്ത്രവും കണ്ടുപിടിച്ചത് മേരി ക്യൂറിയാണ്. ഈ കണ്ടുപിടുത്തങ്ങൾ പിന്നീട് കാൻസർ ചികിത്സയിൽ നിർണായക നാഴിക കല്ലായി മാറുകയും ചെയ്തു. നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വനിത, പാരീസ് സർവകലാശാലയിലെ ആദ്യത്തെ വനിതാ പ്രൊഫസർ, രണ്ടാമത്തെ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ വ്യക്തി എന്നതും അവരുടെ നേട്ടങ്ങളാണ്.

മാർഗരറ്റ് താച്ചർ, 1925-2013

ബ്രിട്ടന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയാണ് മാർഗരറ്റ് താച്ചർ. രാഷ്ട്രീയ അസ്ഥിരാവസ്ഥയും സാമ്പത്തിക മാന്ദ്യവും നേരിടുന്ന സമയത്താണ് അവർ ബ്രിട്ടന്റെ തലപ്പത്ത് എത്തുന്നത്. 1982 ലെ ഫോക്ക്‌ലാൻഡ് യുദ്ധവും വടക്കൻ അയർലണ്ടിലെ സംഘർഷവും ഉൾപ്പെടെയുള്ള സമയങ്ങളിൽ ബ്രിട്ടനെ നയിച്ചത് താച്ചർ ആയിരുന്നു.

മേരി വോൾസ്റ്റോൺക്രാഫ്റ്റ്, 1759-97

സ്ത്രീ വിമോചനനത്തിനും ശാക്തീകരണത്തിനുമായുള്ള മുന്നേറ്റങ്ങളിൽ ഇപ്പോഴും എടുത്തു പറയേണ്ട വ്യക്തിത്വമാണ് മേരി വോൾസ്റ്റോൺക്രാഫ്റ്റ്. ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും തത്ത്വചിന്തകയുമായ മേരി സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും വിമോചനത്തിനും വേണ്ടി പോരാടി. 1792 ൽ പ്രസിദ്ധീകരിച്ച എ വിൻഡിക്കേഷൻ ഓഫ് ദി റൈറ്റ്സ് ഓഫ് വുമൺ എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം ആധുനിക ഫെമിനിസത്തിൻ്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

വാങ്കാരി മാതായി, 1940-2011

മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും പരിസ്ഥിതി സംവാദത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കുമായി പ്രചാരണം നടത്തിയ ഗ്രീൻ ബെൽറ്റ് മൂവ്‌മെൻ്റ് സ്ഥാപിച്ച കെനിയൻ പരിസ്ഥിതി പ്രവർത്തകയായിരുന്നു വംഗരി മാത്തായി. കിഴക്കൻ, മധ്യ ആഫ്രിക്കയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വനിത. സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.

വിർജീനിയ വൂൾഫ്, 1882-1941

വിർജീനിയ വൂൾഫിനെ അറിയാത്തവരയി ആരും ഉണ്ടാവില്ല. മിസിസ് ഡല്ലോവേ , എ റൂം ഓഫ് വൺസ് ഓൺ തുടങ്ങിയ പ്രശസ്തമായ പുസ്തകങ്ങൾ വളരെ പ്രശസ്തമാണ്. ബ്ലൂംസ്ബറി ഗ്രൂപ്പിൻ്റെ സ്ഥാപകരിലൊരാളാണ് വിർജീനിയ വൂൾഫ്.

ഇന്ദിരാഗാന്ധി, 1917-84

ഇന്ത്യയിലെ ഏക വനിതാ പ്രധാനമന്ത്രിയാണ് ഇന്ദിരാഗാന്ധി. ഇന്ദരഗാന്ധിയുടെ ഭരണകാലത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളുടെയും മറ്റും പേരിൽ ചരിത്രത്തിന്റെ ഭാഗമായി അവർ മാറി. 1984 ൽ സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ട ഇന്ദിര രണ്ട് തവണ രാജ്യം ഭരിച്ചിട്ടുണ്ട്.

സരോജിനി നായിഡു, 1879-1949

സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയുമായിരുന്നു സരോജിനി നായിഡു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡൻ്റാകുകയും ഉത്തർ പ്രദേശിന്റെ ഗവർണർ ആവുകയും ചെയ്ത ആദ്യ വനിത. 1917-ൽ വിമൻസ് ഇന്ത്യ അസോസിയേഷൻ രൂപീകരിക്കാൻ സഹായിക്കുകയും പിന്നീട് കൊളോണിയൽ ഇന്ത്യയിലെ നിയമലംഘന പ്രസ്ഥാനത്തിൽ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തു.