വെബ് ഡെസ്ക്
പഠിക്കാനായി പല സമയങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ് എല്ലാവരും.
രാവിലെ, പകല്‍, രാത്രി എന്നിങ്ങനെ പല സമയങ്ങള്‍ എല്ലാവരും പഠിക്കാനായി തിരഞ്ഞെടുക്കാറുണ്ട്.
എന്നാല്‍ ഭൂരിഭാഗം പേരും രാത്രിയാണ് പഠിക്കാനും എഴുതാനുമായി തിരഞ്ഞെടുക്കുക. അത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?
തടസ്സങ്ങള്‍ ഒഴിവാക്കുന്നു
കുടുംബാഗങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ മറ്റ് ശബ്ദങ്ങളില്‍ നിന്നും മാറി പലരും ശാന്തമായിരിക്കുന്നത് രാത്രികളിലാണ്. അതിനാലാണ് പലരും പഠിക്കാനായി രാത്രി തിരഞ്ഞെടുക്കുന്നത്.
ഏകാഗ്രത
ചിലര്‍ക്ക് രാത്രിയായിരിക്കും ഏകാഗ്രത കൂടുതലുണ്ടാകുക. ഇത് പഠിക്കുന്നതിന് സഹായകമാകും.
തിരക്ക് അനുഭവപ്പെടില്ല
പകല്‍സമയത്ത് പലരും തിരക്കിലായിരിക്കും. രാത്രി വലിയ തിരക്ക് ഒന്നും ബാധിക്കാത്ത സമയമായതിനാല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപകാരപ്പെടും.
ഓര്‍ക്കാന്‍ ഉപകരിക്കും
ഉറക്കസമയത്ത് ഓര്‍മശക്തി കൂടുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതായത് രാത്രി പഠിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍ അത് ഓര്‍മശക്തി കൂട്ടാന്‍ ഉപകരിക്കും.
ക്രിയേറ്റീവായി ചിന്തിക്കാം
ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ക്രിയേറ്റീവായി ചെയ്യേണ്ടതുണ്ടെങ്കില്‍ രാത്രി തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. രാത്രിയില്‍ നിശബ്ദതയും ഏകാന്തതയും രാത്രിയിലുള്ളതിനാലാണ് ഇത് ഉപകാരപ്പെടുന്നത്.