ലോകത്തെ ഏറ്റവും കഠിനമായ ബിരുദ കോഴ്സുകളിൽ ചിലത് ഇവയാണ്

വെബ് ഡെസ്ക്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചില ഡിഗ്രികൾ മറ്റുള്ളവയെക്കാൾ വളരെ പ്രയാസമറിയതാണ്. ഈ ഡിഗ്രികൾ സ്വന്തമാക്കാൻ അതിനായുള്ള കഠിന പരിശ്രമങ്ങളും ആവശ്യമായി വരും.

ശക്തമായ അർപ്പണ ബോധവും അചഞ്ചലമായ ലക്ഷ്യവും ഉണ്ടെങ്കിൽ നമുക്ക് ഈ പഠന ശാഖകളിൽ തിളങ്ങാം.അത്തരം ചില ഡിഗ്രികൾ ഇതാ

തിയററ്റിക്കൽ ഫിസിക്സ്

പ്രപഞ്ചത്തിന്റെ അടിസ്ഥാന രഹസ്യങ്ങൾ പര്യവേക്ഷണം ചെയ്യുന്ന പഠന മേഖലയാണിത്. ഗണിതത്തിൽ വളരെ ആഴത്തിലുള്ള അറിവും കാര്യങ്ങൾ വേർതിരിച്ച് അറിയാനുമുള്ള ശേഷിയും ഇത് പഠിക്കാനായി ആവശ്യമാണ്.

ന്യുറോ സർജറി

ഒരു ന്യുറോ സർജൻ ആകുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. മനുഷ്യ മസ്തിഷ്കത്തെക്കുറിച്ചുള്ള സങ്കീർണ്ണമായ അറിവും ശാസ്ത്രക്രിയകളെക്കുറിച്ചും ഈ കോഴ്സിലൂടെ പഠിക്കാൻ സാധിക്കുന്നു.

ആസ്‌ട്രോനോട്ടിക്കൽ എഞ്ചിനീയറിംഗ്

ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഠന വിഭാഗമാണ് ആസ്‌ട്രോനോട്ടിക്കൽ എഞ്ചിനീയറിംഗ്. ബഹിരാകാശ പേടകങ്ങൾ രൂപ കൽപ്പന ചെയ്യുന്നതും നിർമ്മിക്കുന്നതും ഇതിൽ പെടുന്നു. ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലുമുള്ള അഗാധമായ അറിവ് ആവശ്യമാണ്.

ക്വാണ്ടം കംപ്യൂട്ടിങ്

ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാനത്തിലുള്ള കംപ്യൂട്ടറുകളുടെ വികസനമാണ് ഈ പഠനമേഖലയുടെ അടിസ്ഥാനം. ഇതിനായി ക്വാണ്ടം ബൈറ്റ്സിനെ സംബന്ധിച്ച് അറിവും ആവശ്യമാണ്.

തിയററ്റിക്കൽ മാത്തമാറ്റിക്സ്

ഗണിത ശാസ്ത്ര ആശയങ്ങളും തെളിവുകളും പര്യവേക്ഷണം ചെയുക എന്നതാണ് അടിസ്ഥാനം. ഉയർന്ന തലത്തിലുള്ള ബൗദ്ധിക അറിവും സർഗ്ഗാത്മകതയും ഇതിനായി ആവശ്യമാണ്.

ഭാഷ ശാസ്ത്രം

അപൂർവ്വമായതോ വംശനാശം സംബന്ധിച്ചതോ ആയ ഭാഷകളെ കുറിച്ചുള്ള പഠനമാണ് ഭാഷ ശാസ്ത്രം. വാക്യഘടന, സ്വരസൂചകം, അർത്ഥശാസ്ത്രം എന്നിവയെ സംബന്ധിച്ച സങ്കീർണമായ പഠനങ്ങളും ഇതിൽ ഉൾപ്പെടുന്നു.