മികച്ച വരുമാനമുണ്ടാക്കാം ; ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന ജോലികൾ ഇവയാണ്

വെബ് ഡെസ്ക്

ഉയർന്ന ശമ്പളം വാങ്ങി ജീവിതനിലവാരം ഉയർത്തുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ ഈ ജോലികൾ തിരഞ്ഞെടുക്കാം. upgrade.com പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള ജോലികൾ ഇവയാണ്

ഇൻഫർമേഷൻ ടെക്നോളജി, ആരോഗ്യ രംഗം, ഡാറ്റ ഇൻഡസ്ട്രി, മാർക്കറ്റിംഗ് എന്നീ മേഖലകളിലാണ് ഇന്ത്യയിൽ ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുക

സോഫ്റ്റ്‌വെയർ ആർട്ടിടെക്ട്

ശരാശരി ശമ്പളം 33 ലക്ഷം ലഭിക്കാവുന്ന ജോലിയാണിത്. വാർഷിക ശമ്പള പരിധി 13 ലക്ഷം മുതൽ 50 ലക്ഷം വരെയാണ്.

മാർക്കറ്റിങ് ഡയറക്ടർ

കമ്പനിയുടെ വലിപ്പ ചെറുപ്പങ്ങൾ അനുസരിച്ച് ഒരു മാർക്കറ്റിങ് ഡയറക്ടർക്ക് വർഷം 9 ലക്ഷം മുതൽ 98.5 വരെ ശമ്പളം വാങ്ങാം.

പ്രോഡക്റ്റ് മാനേജർ

പ്രോഡക്റ്റ് മാനേജറുടെ വാർഷിക ശമ്പള പരിധി 17 ലക്ഷം മുതൽ 26 ലക്ഷം വരെയാണ്. ഫ്രഷേഴ്‌സിന് പോലും 8 ലക്ഷം വരെ ലഭിക്കും.

അഭിഭാഷകർ

അഭിഭാഷകർ അടക്കമുള്ള നിയമ വിദഗ്ധർക്ക് വർഷാവർഷം 6 ലക്ഷം മുതൽ 13 ലക്ഷം വരെ സമ്പാദിക്കാം

ഡാറ്റ സയന്റിസ്റ്

5 വർഷം പ്രവർത്തി പരിചയമുള്ള ഡാറ്റ സയന്റിസ്റ്റിന് 60 ലക്ഷം മുതൽ 70 ലക്ഷം വരെ സമ്പാദിക്കാം

ഡോക്ടർമാർ

ഇന്ത്യയിലെ 25 % ഡോക്ടർമാരും വർഷത്തിൽ ഏകദേശം 20 ലക്ഷം വരെ സമ്പാദിക്കുന്നുണ്ട്. സ്പെഷ്യലൈസേഷൻ ഏരിയകൾ അനുസരിച്ചാണ് ശമ്പള പരിധികൾ നിശ്ചയിക്കുക