പഠനത്തില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലേ; ഈ മാര്‍ഗങ്ങള്‍ നോക്കൂ

വെബ് ഡെസ്ക്

പഠനത്തില്‍ ശ്രദ്ധ അത്യാവശ്യമാണ്. എന്നാല്‍ ചില സമയങ്ങളിലെങ്കിലും ഏകാഗ്രതയോടെയുള്ള പഠനം നമുക്ക് വെല്ലുവിളിയുയര്‍ത്താറുണ്ട്

ഏകാഗ്രത ഉണ്ടെങ്കില്‍ മാത്രമേ പഠനത്തില്‍ മികവ് തെളിയിക്കാന്‍ സാധിക്കുകയുള്ളൂ. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ ഇതിനൊരു പരിഹാരം നേടാനാകും

കൃത്യമായ പഠന സ്ഥലം തിരഞ്ഞെടുക്കുക

ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഇടങ്ങളില്‍ നിന്നും മാറി ശാന്തമായ സ്ഥലം തിരഞ്ഞെടുക്കുക. പഠനത്തിന് ആവശ്യമുള്ള സാമഗ്രികകളെല്ലാം ഈ സ്ഥലത്ത് തന്നെ സൂക്ഷിക്കണം

വ്യക്തമായ ലക്ഷ്യമുണ്ടാക്കുക

പഠനത്തിനുള്ള ലക്ഷ്യങ്ങള്‍ തയ്യാറാക്കുക. കൈകാര്യം ചെയ്യാവുന്ന രീതിയില്‍ ലക്ഷ്യങ്ങളെ വിഭജിക്കുക

പഠന ദിനചര്യയുണ്ടാക്കുക

നിങ്ങളുടെ ഉല്‍പ്പാദനക്ഷമത കൂടുന്ന സമയങ്ങള്‍ക്ക് അനുസൃതമായി കൃത്യമായ പഠന ദിനചര്യയുണ്ടാക്കുക

ഫോണ്‍ ഉപയോഗം കുറയ്ക്കുക

ഫോണ്‍, ലാപ്പ്ടോപ് മുതലായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ മൂലം ശ്രദ്ധ വ്യതിചലിക്കുന്നത് പഠന സമയത്ത് പലരും നേരിടുന്ന ബുദ്ധിമുട്ടാണ്. ഇതിനായി നോട്ടിഫിക്കേഷന്‍ ഓഫ് ചെയ്തിടുക. ഓരോ സൈറ്റുകളിലേക്ക് പോയി ശ്രദ്ധ വ്യതിചലിക്കാതിരിക്കാന്‍ വെബ്‌സൈറ്റ് ബ്ലോക്കേര്‍സ് ഉപയോഗിക്കാം.

കൃത്യമായ ഇടവേളകള്‍ എടുക്കുക

പഠന സമയങ്ങളിലെടുക്കുന്ന ഇടവേളകള്‍ മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും

പഠന വിദ്യകള്‍ ഉപയോഗിക്കുക

നോട്ടുകള്‍ ചുരുക്കിയുണ്ടാക്കുക, വരികള്‍ മാര്‍ക്ക് ചെയ്ത് വെക്കുക, കളര്‍ പേനകള്‍ ഉപയോഗിച്ച് അടയാളങ്ങളുണ്ടാക്കുക തുടങ്ങിയ വിദ്യകള്‍ ഉപയോഗിക്കുന്നത് പഠനം രസകരമാക്കുന്നു