'സേക്രഡ് ഗെയിംസ് മുതൽ ദ ഫാമിലി മാൻ വരെ'; മികച്ച പത്ത് ഇന്ത്യൻ വെബ് സീരീസുകൾ

വെബ് ഡെസ്ക്

സിനിമ പോലെ തന്നെ വെബ് സീരീസുകൾക്കും ആരാധകർ ഏറെയാണ്. കൂടുതലും വിദേശ സീരീസുകളോടാണ് ഇന്ത്യക്കാർക്ക് പ്രിയം. എന്നാൽ ഇന്ത്യയിലും മികച്ച സീരീസുകൾ ഇറങ്ങാറുണ്ട്.

ഐഎംഡിബി അടുത്തിടെ പുറത്തുവിട്ട മികച്ച പത്ത് ഇന്ത്യൻ വെബ് സീരീസുകൾ ഇതാ

സേക്രഡ് ഗെയിംസ് : ആദ്യത്തെ ഇന്ത്യൻ നെറ്ഫ്ലിസ് സീരീസ് ആണിത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സീരീസ് സർതാജ് സിങ് എന്ന പോലീസുകാരന്റെയും ഗായിടോൺഡേ എന്ന ഗുണ്ടാത്തലവന്റെയും കഥയാണ് പറയുന്നത്.

മിർസാപൂർ : ഇന്ത്യയിലുടനീളം ഏറെ ആരാധകരുള്ള ഒരു സീരീസാണ് മിർസാപൂർ. ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയും ഒപ്പം വരുന്ന മറ്റു കഥകളുമാണ് സീരീസ് പിന്തുടരുന്നത്.

സ്‌കാം 1992 : 1990 കളിലെ കുപ്രസിദ്ധമായ ഓഹരി കുംഭകോണത്തിൽ, സാമ്പത്തിക തിരിമറിക്ക് ശിക്ഷിക്കപ്പെട്ട സ്റ്റോക്ക് ബ്രോക്കറായ ഹർഷദ് മേത്തയുടെ ജീവിതം പറയുന്ന സീരീസാണ് സ്‌കാം 1992 .

ദ ഫാമിലി മാൻ : ഒരു സ്പൈ ത്രില്ലർ സീരീസ് ആണ് ഫാമിലി മാൻ. ദേശീയ അന്വേഷണ ഏജൻസിയുടെ സാങ്കൽപ്പിക ശാഖയായ സർവൈലൻസ് സെല്ലിൽ ജോലി ചെയ്യുന്ന ഒരു വേൾഡ് ക്ലാസ് ചാരനാണ് പ്രധാന കഥാപാത്രമായ ശ്രീകാന്ത് തിവാരി.

ആസ്പിരന്റ്സ് : എസ്‌കെ, ഗൗരി, അഭിലാഷ് എന്നീ മൂന്ന് സുഹൃത്തുക്കളുടെ കഥയാണിത്. ജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും സൗഹൃദങ്ങളും എല്ലാം കഥയിൽ കടന്നുവരുന്നു.

ബ്രീത്ത് : മകനെ രക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാകുന്ന മാധവന്റെ കഥാപാത്രത്തിലൂടെയാണ് സീരീസ് നീങ്ങുന്നത്.

കോട്ട ഫാക്ടറി : കോട്ട എൻട്രൻസ് കോച്ചിങ് സെന്ററിൽ പഠിക്കുന്ന കുറച്ച് കുട്ടികളുടെ ജീവിതത്തെയാണ് സീരിസിലൂടെ കാണിക്കുന്നത്. കുട്ടികൾ അനുഭവിക്കുന്ന സമ്മർദങ്ങളും മറ്റ് വിഷയങ്ങളും ചർച്ചയാകുന്നു.

സ്പെഷ്യൽ ഒപിഎസ് : ഇന്ത്യയിൽ യഥാർത്ഥത്തിൽ ഉണ്ടായ ഭീകരാക്രമങ്ങളെ വീണ്ടും സൃഷ്ടിച്ച് ആ സന്ദർഭം കൈകാര്യം ചെയ്യുന്ന ചില ഇന്റലിജൻസ് ഓഫീസർമാരുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.