പി എസ് - 2 ലെ ചോള രാജകുമാരിയായി പ്രൊമോഷനുകളില്‍ തിളങ്ങി തൃഷ

വെബ് ഡെസ്ക്

പൊന്നിയിൻ സെൽവനിലൂടെ വീണ്ടും പ്രേക്ഷക മനസ്സിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് തൃഷ

2002ലെ മൗനം പേസിയതെ എന്ന സിനിമയിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറിയ തൃഷ, പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയായി മാറി.

ഉയര്‍ച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നു തൃഷയുടെ സിനിമാ ജീവിതം

പൊന്നിയിൻ സെൽവനിലേത് തൃഷയുടെ ശക്തമായ കഥാപാത്രങ്ങളിലൊന്നാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷൻ തിരക്കിലാണിപ്പോൾ താരം

സിനിമയില്‍ തന്റെ 20 വര്‍ഷങ്ങള്‍ നായികയായി തന്നെ പൂര്‍ത്തിയാക്കിയിരിക്കുകയാണ് തൃഷ

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയന്‍ സെല്‍വന്‍ ഒന്നാംഭാഗം താരത്തിന് വലിയ പ്രശംസ നേടിക്കൊടുത്തു

ചോള സാമ്രാജ്യത്തിലെ അതിസുന്ദരിയും ബുദ്ധിമതിയുമായ രാജ കുമാരി കുന്തവിയായി തൃഷ പ്രേക്ഷകരെ പിടിച്ചിരുത്തി

പൊന്നിയന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിന്റെ പ്രമോഷന്‍ ലുക്കുകള്‍ ഏറെ ശ്രദ്ധ നേടുന്നു