3 മുതല്‍ ലാല്‍സലാം വരെ; ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രങ്ങള്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജിനികാന്തിന്റെ പുതിയ ചിത്രമാണ് ലാല്‍ സലാം. രജിനികാന്ത് അതിഥി വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് ലാല്‍ സലാമില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

3 (2012 )

ധനുഷിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്ത ചിത്രമാണ് 3. ബോക്‌സോഫീസ് വിജയത്തിന് പുറമെ നിരൂപക പ്രശംസയും ചിത്രം നേടി.

ശുത്രിഹാസനായിരുന്നു ചിത്രത്തിലെ നായിക, ശിവകാര്‍ത്തികേയന്‍, പ്രഭു, ഭാനുപ്രിയ, രോഹിണി തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.

അനിരുദ്ധ് ഒരുക്കിയ വൈ ദിസ് കൊലവെറി എന്ന ഗാനം ലോകപ്രശസ്തമായി

വെയ് രാജ വെയ്(2015)

ഗൗതം ആനന്ദ്, പ്രിയ ആനന്ദ്, വിവേക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ ഒരുക്കിയ ചിത്രമായിരുന്നു വെയ് രാജ വെയ്.

ചിത്രത്തില്‍ അതിഥിതാരമായി ധനുഷ് എത്തിയിരുന്നു. കൊക്കി കുമാര്‍ എന്ന ഹിറ്റ് കഥാപാത്രമായിട്ടായിരുന്നു ധനുഷ് ഈ ചിത്രത്തില്‍ എത്തിയത്.

സിനിമ വീരന്‍ (2017 )

തമിഴ് സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ഡോക്യുമെന്ററിയായിരുന്നു സിനിമ വീരന്‍.

ധനുഷ് നിര്‍മിച്ച ഡോക്യുമെന്ററിക്ക് രജിനികാന്ത് ആയിരുന്നു ശബ്ദം നല്‍കിയത്