40 വർഷം 150 ലേറെ ചിത്രങ്ങൾ; പ്രേക്ഷകരുടെ സ്വന്തം മീന

എന്റർടെയ്ൻമെന്റ് ഡെസ്ക്

ശിവാജി ​ഗണേശൻ, രജനീകാന്ത് ഉൾപ്പെടെ തമിഴകത്തിന്റെ സൂപ്പർ താരങ്ങളോടൊപ്പം ബാലതാരമായി അരങ്ങേറ്റം. തുടർന്ന് 45ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു

എൻ രാസാവിൻ മനസിലെ എന്ന തമിഴ് ചിത്രത്തിലെ ചോലയമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കി

തമിഴ്, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യം. മലയാളത്തിൽ ബാലതാരമായി എത്തിയെങ്കിലും സുരേഷ് ഗോപിയോടൊപ്പം സാന്ത്വനത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്

തുടർന്ന് വർണപ്പകിട്ട്, ഫ്രണ്ട്സ്, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു

അഭിനയിച്ച ഭൂരിഭാഗം മലയാള ചിത്രങ്ങളും മോഹൻലാലിനൊപ്പം. മിസ്റ്റർ ബ്രഹ്മചാരി, ഉദയനാണ് താരം, ചന്ദ്രോത്സവം തുടങ്ങി 10 ചിത്രങ്ങളിലാണ് ഇരുവരും ജോഡിയായി എത്തിയത്

ഒരു ഇടവേളയ്ക്ക് ശേഷം ദൃശ്യത്തിലെ റാണി എന്ന ശക്തമായ കഥാപാത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്

ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും മീന തന്നെ നായികയായി

ബ്രോ ഡാഡിയാണ് മലയാളത്തിലെ അവസാന ചിത്രം