നയൻതാര രണ്ടാം സ്ഥാനത്ത്; തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 9 നായികമാർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

100 കോടിയിലധികം പ്രതിഫലം വാങ്ങുന്ന നിരവധി നടന്മാർ തെന്നിന്ത്യയിലുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാര്‍ ആരൊക്കെയാണ്? ഈ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് പിങ്ക് വില്ല. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒൻപത് നടിമാരെ നോക്കാം

തൃഷ കൃഷ്ണൻ

ഇരുപത്തിയഞ്ചിലധികം വർഷമായി തെന്നിന്ത്യൻ സിനിമയിൽ മുൻപന്തിയിൽ നിൽക്കുന്ന തൃഷയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത്. 10 മുതൽ 12 കോടി രൂപ വരെയാണ് താരം ഒരു സിനിമയ്ക്ക് ഈടാക്കുന്നത്

മണിരത്‌നം സംവിധാനം ചെയ്ത കമൽഹാസൻ ചിത്രമായ തഗ് ലൈഫ്, തെലുങ്കിൽ ചിരഞ്ജീവി ചിത്രം, മലയാളത്തിൽ ടൊവിനോയ്‌ക്കൊപ്പം ഐഡന്റിറ്റി എന്നീ ചിത്രങ്ങളിലാണ് തൃഷ ഇപ്പോൾ അഭിനയിക്കുന്നത്

നയൻതാര

ബോളിവുഡിൽ ഷാരൂഖ് ഖാനൊപ്പം അരങ്ങേറ്റം കുറിച്ച നയൻതാര അഞ്ച് മുതൽ 10 കോടി വരെയാണ് ഒരു സിനിമയ്ക്കായി ഈടാക്കുന്നത്

ആർ മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പമുള്ള ദ ടെസ്റ്റ്, യോഗി ബാബുവിനൊപ്പമുള്ള തമിഴ് ചിത്രം. നിവിൻ പോളിയുടെ നായികയായി ഡിയർ സ്റ്റുഡന്റ് എന്നിവയാണ് നയൻതാരയുടെ പുതിയ ചിത്രം

ശ്രീനിധി ഷെട്ടി

കന്നഡ നടി ശ്രീനിധി ഷെട്ടിയാണ് പട്ടികയിൽ മൂന്നാമത്. ഒരു ചിത്രത്തിന് ഏഴ് കോടി രൂപയാണ് കെജിഎഫ് നായികയായ ശ്രീനിധി പ്രതിഫലം വാങ്ങുന്നത്

സിദ്ധു ജൊന്നലഗദ്ദ, റാഷി ഖന്ന എന്നിവർക്കൊപ്പം അഭിനയിക്കുന്ന തെലുസു കട, കിച്ച സുദീപ നായകനാവുന്ന കിച്ച 47 എന്നിവയാണ് ശ്രീനിധിയുടെ പുതിയ ചിത്രങ്ങൾ.

പൂജ ഹെഗ്ഡെ

അഞ്ച് കോടി രൂപയാണ് പൂജ ഹെഗ്‌ഡെ ഒരു സിനിമയ്ക്ക് പ്രതിഫലമായി വാങ്ങുന്നത്. ഷാഹിദ് കപൂർ നായികയായ ദേവയിലാണ് പൂജ നിലവിൽ അഭിനയിക്കുന്നത്.

അനുഷ്‌ക ഷെട്ടി

നാല് മുതൽ ഏഴ് കോടി രൂപവരെയാണ് അനുഷ്‌ക ഷെട്ടിയുടെ പ്രതിഫലം. മലയാളത്തിൽ ജയസൂര്യ നായകനാവുന്ന കത്തനാരിലാണ് അനുഷ്‌ക ഒടുവിൽ അഭിനയിച്ചത്

രശ്മിക മന്ദാന

അനിമലിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രശ്മിക അഞ്ച് മുതൽ ഏഴ് കോടി രൂപവരെയാണ് പ്രതിഫലമായി വാങ്ങുന്നത്. 2016ൽ കിരിക് പാർട്ടി എന്ന കന്നഡ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടി പിന്നീട് നിരവധി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിൽ അഭിനയിച്ചു

അല്ലു അർജുൻ നായകനായ സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2, ധനുഷും നാഗാർജുനയും നായകരാവുന്ന കുബേര എന്നിവയിലാണ് രശ്മിക ഇപ്പോൾ അഭിനയിക്കുന്നത്.

സാമന്ത റൂത്ത് പ്രഭു

മൂന്നു മുതൽ അഞ്ച് കോടി രൂപവരെയാണ് സാമന്ത റൂത്ത് പ്രഭു ഒരു ചിത്രത്തിനായി വാങ്ങുന്നത്. വരുൺ ധവാനൊപ്പം അഭിനയിക്കുന്ന ഹോട്ട്സ്റ്റാർ വെബ്ബ് സീരിസിലാണ് സാമന്ത നിലവിൽ അഭിനയിക്കുന്നത്

തമന്ന ഭാട്ടിയ

നാല് മുതൽ അഞ്ച് കോടി രൂപയാണ് തമന്ന ഭാട്ടിയ പ്രതിഫലം വാങ്ങുന്നത്. തമന്നയുടെ ഏറ്റവും പുതിയ ചിത്രമായ അരന്മനൈ - 4 മേയ് മൂന്നിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

ജോൺ എബ്രഹാമിനൊപ്പം വേദ, രാജ്‌കുമാർ റാവുവിനൊപ്പം സ്ത്രീ 2, തെലുങ്ക് ചിത്രം ഒഡെല 2 എന്നീ ചിത്രങ്ങളാണ് തമന്നയുടേതായി അണിയറയിൽ ഒരുങ്ങുന്നത്

രാകുൽ പ്രീത് സിങ്

കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിക്കുന്ന രാകുൽ പ്രീത് രണ്ടു മുതൽ 3.5 കോടി രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 വാണ് രാകുൽ പ്രീതിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം