ഭാവന, നയൻസ്, പ്രിഥ്വി ; സിനിമയുടെ 20 വർഷങ്ങൾ ഇവരുടേത് കൂടിയാണ്

വെബ് ഡെസ്ക്

ഭാവന

പരിമളം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ സ്വീകരണമുറികളിലേക്ക് കടന്നുവന്ന നായിക, ഭാവന. 20 വർഷത്തെ സിനിമാ ജീവിതത്തിൽ നായികയായും അല്ലാതെയും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി അഭിനയിച്ചത് തൊണ്ണൂറോളം ചിത്രങ്ങളിൽ

ആദ്യത്തെ ചിത്രമായ നമ്മളിലെ പ്രകടനത്തിന് തന്നെ കേരള സംസ്ഥാന പുരസ്‌കാരത്തിന് അർഹയായി. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം 'ന്റിക്കാക്കാക്കൊരു പ്രേമമുണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം

ത‍ൃഷ കൃഷ്ണൻ

ഗില്ലിയിലെ ധനലക്ഷ്മി, 96ലെ ജാനു, പൊന്നിയിൻ സെൽവനിലെ കുന്ദവൈ തുടങ്ങി അനശ്വരമാക്കിയ എഴുപതോളം കഥാപാത്രങ്ങൾ. 2018ൽ പുറത്തിറങ്ങിയ ഹേ ജൂഡാണ് തൃഷ അഭിനയിച്ച ഏക മലയാള ചിത്രം

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം റാമിലൂടെയാണ് അഞ്ചു വർഷങ്ങൾക്ക് ശേഷം താരം മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്

നയൻതാര

അഭിനയം കൊണ്ടും ലുക്ക് കൊണ്ടും ഏവർക്കും പ്രിയപ്പെട്ട നടി. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും 14 മലയാള ചിത്രങ്ങളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്

ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നടി പല വിഭാഗങ്ങളിലായി ഇതുവരെ നേടിയിരിക്കുന്നത് നാല്പതോളം പുരസ്‌കാരങ്ങൾ

പ്രിഥ്വിരാജ്

ഇരുപത് വർഷം കൊണ്ട് നടൻ, സംവിധായകൻ, വിതരണക്കാരൻ, ഗായകൻ തുടങ്ങി സിനിമയിലെ വിവിധ മേഖലകളിൽ കൈയൊപ്പ് പതിപ്പിച്ച താരം

പാൻ ഇന്ത്യൻ തലത്തിൽ മലയാളത്തെ പ്രതിനിധീകരിക്കുന്ന പ്രൃഥ്വിരാജിന്റെ എമ്പുരാൻ, സലാർ , ടൈസൻ എന്നീ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ

പ്രഭാസ്

ഈശ്വർ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പ്രേക്ഷകർ ഇന്നും പ്രഭാസിനെ ഓർക്കുന്നത് ബാഹുബലിയിലെ പ്രകടനത്തിലൂടെയാണ്.

റൊമാന്റിക് സിനിമകളിൽ മാത്രം നിറഞ്ഞു നിന്ന പ്രഭാസ് പാൻ ഇന്ത്യൻ ആക്ഷൻ ചിത്രത്തിൽ വന്നപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്