ഗുരുവായൂർ അമ്പലനടയിൽ മാംഗല്യം; മനംകവർന്ന് മീരനന്ദൻ, ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

നടിയും ആർ ജെയുമായ മീര നന്ദൻ വിവാഹിതയായി

വിദേശ മലയാളിയായ ശ്രീജുവാണ് മീരയുടെ വരൻ

നടി ആൻ അഗസ്റ്റിൻ, ശ്രിന്ദ തുടങ്ങിയ താരങ്ങൾ ഗുരുവായൂരിലെ വിവാഹത്തിൽ പങ്കെടുത്തു

വിവാഹത്തിന്റെ ചിത്രങ്ങൾ മീരനന്ദൻ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. മൈ ലൈഫ് ആൻഡ് മൈ ലവ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്

മീരാ നന്ദനും ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവും ഇന്നു പുലർച്ചെയാണ് വിവാഹിതരായത്

ഓഫ് വൈറ്റിൽ ഗോൾഡൻ ഡിസൈനർ സാരിയിലാണ് മീര നന്ദൻ എത്തിയത്

മുല്ല, കറൻസി, പുതിയ മുഖം, എൽസമ്മ എന്ന ആൺകുട്ടി തുടങ്ങിയവയാണ് മീര നന്ദൻ അഭിനയിച്ച പ്രമുഖ മലയാളചിത്രങ്ങൾ. തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചു

സിനിമയിൽനിന്ന് മാറി കുറച്ചുകാലമായി ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മീര നന്ദൻ