അന്ന് മോഹൻലാൽ - ജഗതി, ഇന്നാര്? മലയാള സിനിമയിലെ പുതിയ ഹിറ്റ് കോംബോകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മോഹൻലാൽ - ജഗതി, മുകേഷ് - ജഗദീഷ്, ദിലീപ് - ഹരിശ്രീ അശോകൻ, ജയറാം - കലാഭവൻ മണി പോലെ പുതിയ കാലത്തെ അഞ്ച് ഹിറ്റ് കോംബോകൾ

ദുൽഖർ സൽമാൻ - സണ്ണിവെയ്ൻ

ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിലൂടെ ഉണ്ടായ ഹിറ്റ് കോംബോ, പിന്നീട് നീലാകാശം പച്ചകടൽ ചുവന്ന ഭൂമി, ആൻമരിയ കലിപ്പിലാണ്, കുറുപ്പ് തുടങ്ങിയ സിനിമകളിൽ ഒന്നിച്ചു

വെള്ളിത്തിരയ്ക്ക് പുറത്തും ഉറ്റസുഹൃത്തുക്കളാണ് ഇരുവരും

നിവിൻ പോളി- അജു വർഗീസ്

പുതിയ കാലത്തെ ഏറ്റവും ഹിറ്റ് കോംബോ നിവിൻ പോളി- അജു വർഗീസ് ആണ്. വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ 'മലർവാടി ആർട്സ് ക്ലബിൽ' ആണ് ഈ കോംബോയ്ക്ക് തുടക്കം

'തട്ടത്തിൻ മറയത്ത്', 'ഓം ശാന്തി ഓശാന', 'ഒരു വടക്കൻ സെൽഫി', 'ജേക്കബിന്റെ സ്വർഗരാജ്യം', 'ഹേ ജൂഡ്', 'ലവ് ആക്ഷൻ ഡ്രാമ', സാറ്റർഡെ നൈറ്റ് എന്നീ ചിത്രങ്ങളിൽ ഈ കോംബോ ആവർത്തിച്ചു

മാത്യു തോമസ് - നസ്‌ലൻ കെ ഗഫൂർ

പുതിയ കാലത്തെ മറ്റൊരു ഹിറ്റ് കോംബോയാണ് മാത്യു തോമസ് - നസ്‌ലൻ കെ ഗഫൂർ. തണ്ണീർമത്തൻ ദിനങ്ങളിലൂടെയാണ് ഈ കോംബോയുടെ തുടക്കം. ജോ ആൻഡ് ജോ, നെയ്മർ, ജേർണി ഓഫ് ലൗ 18 പ്ലസ് എന്നീ ചിത്രങ്ങളിൽ ഇവർ ഒന്നിച്ചഭിനയിച്ചു

ഫഹദ് ഫാസിൽ - സൗബിൻ ഷാഹിർ

രാജീവ് രവിയുടെ അന്നയും റസൂലും സിനിമയിലൂടെ ആരംഭിച്ച ഫഹദ് ഫാസിൽ - സൗബിൻ ഷാഹിർ കോംബോ ഏറ്റവും ശ്രദ്ധേയമാണ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ കെമസ്ട്രി ഇരുവരും കൂടുതൽ ചിത്രത്തിൽ ഒന്നിക്കാൻ കാരണമായി

'കുമ്പളങ്ങി നൈറ്റ്സ് 'ട്രാൻസ്', 'ഇരുൾ' തുടങ്ങിയ സിനിമകളിൽ ഇവർ ഒന്നിച്ചു

ആസിഫ് അലി - സണ്ണി വെയ്ൻ

വെള്ളിത്തിരയിലെ മറ്റൊരുഹിറ്റ് ജോഡിയാണ് ആസിഫ് അലി - സണ്ണിവെയ്ൻ. 'മോസയിലെ കുതിര മീനുകൾ' എന്ന ചിത്രത്തിലൂടെയാണ് കോംബോ ആരംഭിച്ചത്

'ഡബിൾ ബാരൽ', 'അവരുടെ രാവുകൾ', 'കുറ്റവും ശിക്ഷയും' 'കാസർഗോൾഡ്' എന്നീ ചിത്രങ്ങളിൽ ഈ കോംബോ ആവർത്തിച്ചു