മനോഹരം; കെ എല്‍ രാഹുല്‍ - അതിയ ഷെട്ടി വിവാഹ ചിത്രങ്ങള്‍

വെബ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനായി, ബോളിവുഡ് താരം അതിയ ഷെട്ടിയാണ് വധു.

അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തില്‍ അതിയയുടെ പിതാവും ബോളിവുഡ് താരവുമായ സുനിൽ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ഖണ്ടാലയിലെ ഫാം ഹൗസില്‍ വച്ചായിരുന്നു വിവാഹം.

തിങ്കളാഴ്ച വൈകുന്നേരം 4 മണി മുതലായിരുന്നു വിവാഹച്ചടങ്ങുകള്‍. ചടങ്ങളുകള്‍ക്ക് പിന്നാലെ ഇരുവരും മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലെത്തി. തുടര്‍ന്ന് ചിത്രങ്ങളും പുറത്തുവിട്ടു.

മൂന്ന് ദിവസത്തോളം വിവാഹ ചടങ്ങുകള്‍ നീണ്ടുനിന്നിരുന്നു. ഹല്‍ദി, മെഹന്ദി, വിവാഹം എന്നിങ്ങനെ ആയിരുന്നു ചടങ്ങുകള്‍.

'നിന്റെ പ്രകാശത്തില്‍ എങ്ങനെ സ്‌നേഹിക്കണമെന്ന് ഞാന്‍ പഠിക്കുന്നു' എന്ന റൂമിയുടെ വരികള്‍ക്കൊപ്പമായിരുന്നു അതിയ വിവാഹ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

സുനില്‍ ഷെട്ടിയും മകന്‍ അഹാന്‍ ഷെട്ടിയും വിവാഹ ചടങ്ങിനിടെ.

ഇളം പിങ്ക് നിറത്തിലുള്ള ചികന്‍കാരി ലെഹങ്കയായിരുന്നു അതിയയുടെ വിവാഹവേഷം. അനാമിക ഖന്നയാണ് ലെഹങ്ക ഡിസൈന്‍ ചെയ്തത്. മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. ഐവറി നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു രാഹുലിന്റെ വേഷം.