കാനിൽ പലസ്തീന് ഐക്യദാർഢ്യം; കഫിയ ഉടുപ്പാക്കി സൂപ്പർ മോഡൽ ബെല്ല ഹദീദ്

വെബ് ഡെസ്ക്

കാൻ ചലച്ചിത്രോത്സവത്തിന്റെ റെഡ് കാർപെറ്റിലാണ് ഫാഷൻ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ കാൻ റെഡ് കാർപെറ്റിൽ സാന്നിധ്യം അറിയിക്കാറുണ്ട്.

വിവിധ ബോളിവുഡ് താരങ്ങളും ഇന്ത്യൻ സെലിബ്രറ്റികളും ഇൻഫ്ലുൻസർമാരും കാൻ വേദിയിൽ എത്താറുണ്ട്. ഐശ്വര്യ റായ് ഉൾപ്പടെയുള്ള താരങ്ങൾ കാൻ റെഡ് കാർപെറ്റിലെ സ്ഥിരം സാന്നിധ്യമാണ്.

മറ്റു റെഡ് കാർപെറ്റുകളെ പോലെ പ്രതിഷേധങ്ങളുടെയും ഐക്യദാർഢ്യങ്ങളുടെയും വേദി കൂടി ആകാറുണ്ട് കാനും

ഇത്തവണ സമാനമായി പലസ്തീന് ഐക്യദാർഢ്യവുമായി കാൻ വേദിയിൽ എത്തിയിരിക്കുകയാണ് അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹദീദ്

വെള്ള കഫിയ കൊണ്ട് തയ്യാറാക്കിയ വസ്ത്രമാണ് ബെല്ല കാനിലേക്ക് ധരിച്ചത്. ബെല്ലയുടെ കാൻ ലുക്ക് ഇതിനോടകം തന്നെ വലിയ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്.

നേരത്തെയും നിരവധി തവണ പലസ്തീന് ഐക്യദാർഢ്യവുമായി ബെല്ല രംഗത്ത് വന്നിട്ടുണ്ട്.തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ബെല്ല പലസ്തീനു വേണ്ടി സംസാരിക്കാറുള്ളത്.

കാൻ ചലചിത്രോത്സവത്തിൽ മലയാളി നടി കനി കുസൃതിയും പലസ്തീൻ ഐക്യദാർഢ്യം അറിയിച്ചിരുന്നു. പാതിമുറിച്ച തണ്ണിമത്തന്റെ ആകൃതിയിലുള്ള വാനിറ്റി ബാഗുമായാണ് കനി റെഡ് കാർപ്പറ്റിൽ പ്രത്യക്ഷപ്പെട്ടത്.

ആസ്ട്രേലിയൻ നടി കേറ്റ് ബ്ലാങ്കറ്റും പലസ്തീൻ ഐക്യദാർഢ്യം അറിയിക്കുന്ന വസ്ത്രം ധരിച്ചിരുന്നു