ബെർലിന്‍ മുതല്‍ അന്നപൂരണി വരെ; ഒടിടി വാരം ഇങ്ങനെ

വെബ് ഡെസ്ക്

വാരാന്ത്യവും പുതുവത്സരവും ഒന്നിച്ചെത്തുമ്പോള്‍ ഒടിടി ആസ്വാദകരെ കാത്തിരിക്കുന്നത് സിനിമകളുടേയും സീരീസുകളുടേയും നീണ്ട നിര

ഖോ ഗയേ ഹം കഹാന്‍

അർജുന്‍ വരൈന്‍ സിങ് സംവിധാനം ചെയ്യുന്ന സീരീസ് നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. അനന്യ പാണ്ഡെ, സിദ്ധാന്ത് ഛതുർവേദി, അർജുന്‍ വരൈന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്

ട്വല്‍ത്ത് ഫെയില്‍

വിക്രാന്ത് മാസി, മേഥ ശങ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ട്വല്‍ത്ത് ഫെയില്‍ സംവിധാനം ചെയ്തിരിക്കുന്നത് വിധു വിനോദ് ചോപ്രയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്

ത്രീ ഓഫ് അസ്

അവിനാഷ് അരുണ്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്

ബെർലിന്‍

ആഗോളതലത്തില്‍ ശ്രദ്ധ നേടിയ മണിഹെയ്സ്റ്റ് എന്ന സീരീസിലെ ബെർലിന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി തയാറാക്കിയിരിക്കുന്ന സീരീസാണിത്. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ്

വണ്‍സ് അപ്പോണ്‍ ടു ടൈംസ്

സൊനാക്ഷി മിട്ടല്‍ സംവിധാനം നിർവഹിക്കുന്ന വണ്‍സ് അപ്പോണ്‍ ടു ടൈംസ് സീ5-ലാണ് സ്ട്രീം ചെയ്യുന്നത്. അനുദ് സിങ്ങും മൃണാല്‍ കുല്‍ക്കർണിയുമാണ് റൊമാന്റിക് ഡ്രാമയില്‍ പ്രധാന വേഷത്തിലെത്തുന്നത്

സൗണ്ട് ഓഫ് ഫ്രീഡം

ക്രൈം ത്രില്ലർ വിഭാഗത്തില്‍ വരുന്ന ചിത്രത്തില്‍ ജിം കാവിസെല്ലാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് സ്ട്രീമിങ്

അന്നപൂരണി

നയന്‍താര, സത്യരാജ്, കെ എസ് രവികുമാർ എന്നിവരാണ് അന്നപൂരണിയിലെ പ്രധാന കഥാപാത്രങ്ങള്‍. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്