മാത്തൻ മുതൽ വസി വരെ; പ്രേക്ഷകപ്രീതി നേടിയ ടൊവിനോ കഥാപാത്രങ്ങൾ

വെബ് ഡെസ്ക്

ഗപ്പി

ഗപ്പിയിലെ തേജസ് വർക്കിയെന്ന എഞ്ചിനീയർ വേഷത്തിലൂടെയാണ് ടൊവിനോ എന്ന നടനെ പ്രേക്ഷകർ നെഞ്ചിലേറ്റിയത്

ഗോദ

ഗോദയിലെ ആഞ്ജനേയ ദാസിലൂടെ ഒരേ സമയം നിഷ്കളങ്കനും കരുത്തനുമായ കഥാപാത്രത്തെയാണ് ടൊവിനോ സമ്മാനിച്ചത്

മായാനദി

മായാനദി കണ്ടവർ ആരും മാത്തനെ മറക്കില്ല. ചിത്രം അവസാനിക്കുമ്പോഴും ഒരു ചെറു നോവായി മാത്തൻ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടാകും

തീവണ്ടി

സിഗരറ്റും പുകച്ച് ബിനീഷ് എത്തിയപ്പോൾ തീവണ്ടി എന്ന ചിത്രം ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു

ലൂക്ക

ഒരു ട്രാജഡി ചിത്രമായിരിക്കെ ചിത്രത്തിലെ അഭിനയം കൊണ്ടും ലുക്ക് കൊണ്ടും ഏവർക്കും പ്രിയപ്പെട്ടതാണ് ടൊവിനോയുടെ ലൂക്ക എന്ന കഥാപാത്രം

കിലോമീറ്റേഴ്സ് ആൻ്ഡ് കിലോമീറ്റേഴ്സ്

ജോസ്‌മോൻ നിഷ്കളങ്കമായി തന്റെ ഇഷ്ടം കാത്തിയോട് വെളിപ്പെടുത്തുന്ന രംഗം ആരും മറക്കില്ല. അത്ര മനോഹരമായാണ് ടൊവിനോ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്

കള

അതുവരെ ചെയ്തതിൽ നിന്നൊക്കെ വ്യത്യസ്തമായി ഒരു ഡാർക്ക് കഥാപാത്രമായി കളയിൽ പ്രേക്ഷകരെ ഞെട്ടിച്ചു

തല്ലുമാല

യൂത്തന്മാരുടെ മനസ്സ് കീഴടക്കിയ മണവാളൻ വസി ഏറെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമാണ്