2024-ല്‍ തീയറ്ററില്‍ എത്തുന്ന ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രങ്ങൾ

വെബ് ഡെസ്ക്

ഡെഡ്പൂൾ 3

റെയാൻ റെനോൾഡ് പ്രധാനകഥാപാത്രമായിഎത്തിയ ഡെഡ്പൂൾ സീരിസിലെ മൂന്നാമത്തെ ചിത്രം അടുത്ത വർഷം എത്തും. ഈ ആക്ഷൻ കോമഡി മാർവെൽ മൂവി അടുത്ത വർഷം ഹോളിവുഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്.

ഡൂൺ: പാർട്ട് ടു

അമേരിക്കൻ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രമായ ഡൂൺ: പാർട്ട് ടു അടുത്ത വർഷം പ്രദർശനത്തിനെത്തും. തിമോത്തി ഷാലമെറ്റും സെൻഡായയും ഒന്നിക്കുന്ന ചിത്രം മാർച്ച് ഒന്നിനാണ് തിയറ്ററുകളിൽ എത്തുക.

ജോക്കർ ഫോളി എ ഡ്യൂക്സ്

2019ൽ പുറത്തിറങ്ങിയ ജോക്കർ എന്ന ചിത്രത്തിന് ശേഷംവരാനിരിക്കുന്ന ഒരു അമേരിക്കൻ മ്യൂസിക്കൽ ത്രില്ലർ ചിത്രമാണ് ഫോളി എ ഡ്യൂക്സ്. ജോക്കറായി ജോക്വിൻ ഫീനിക്സ് വേഷമിടുന്നു, ലേഡി ഗാഗ ഹാർലി ക്വിൻ ആയി ചിത്രത്തിൽ എത്തും. അടുത്ത വർഷത്തെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണിത്.

ഗോഡ്സില്ല X കോങ്ങ് : ദി ന്യൂ എംപയർ

കിംഗ് കോങ്ങ് - ഗോഡ്സില്ല ഫാന്റസി ആക്ഷൻ ചിത്രം അടുത്ത വർഷം റിലീസ് ചെയ്യാൻ തയ്യാറെടുക്കുകയാണ്. വലിയ ആരാധക വൃന്ദമാണ് ലോകത്തെമ്പാടും ചിത്രത്തിനുള്ളത്.

ലോർഡ് ഓഫ് ദ റിംഗ്സ്: ദി വാർ ഓഫ് ദി റോഹിരിം :

ആനിമേറ്റഡ് ഫാന്റസി ചിത്രമായ ദ ലോർഡ് ഓഫ് ദ റിങ്സ്: ദി വാർ ഓഫ് ദി രോഹിരിം അടുത്ത വർഷം പ്രദർശനത്തിനെത്തും. ബ്രയാൻ കോക്സ് , മിറാൻഡ ഓട്ടോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.

റിബൽ മൂൺ: രണ്ടാം ഭാഗം - സ്കാർഗിവർ

റിബൽ മൂൺ ആക്ഷൻ ഡ്രാമയുടെ രണ്ടാം ഭാഗം ഏപ്രിൽ 19 ന് തിയേറ്ററുകളിൽ എത്തും.

ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ

വരാനിരിക്കുന്ന പോസ്റ്റ്-അപ്പോകലിപ്റ്റിക് ആക്ഷൻ അഡ്വഞ്ചർ ചിത്രമാണ് ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ. മാഡ് മാക്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമാണിത്. ക്രിസ് ഹെംസ്‌വർത്ത് ,അലില ബ്രൗൺ, ടോം ബർക്ക് എന്നിവർക്കൊപ്പം ടൈറ്റിൽ കഥാപാത്രമായ ഇംപറേറ്റർ ഫ്യൂറിയോസയായി അനിയ ടെയ്‌ലർ-ജോയ് അഭിനയിക്കുന്നു.

ബീറ്റിൽജ്യൂസ് 2

1988-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഫാന്റസി ഹൊറർ കോമഡി ചിത്രമാണ് ബീറ്റിൽജ്യൂസ് . ഇതിന്റെ രണ്ടാം ഭാഗമാണ് ബീറ്റിൽജ്യൂസ് 2.