ലോകത്തെ ഏറ്റവും വലിയ കെപോപ് ഫാൻഡങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

കൊറിയൻ പോപ്പ് ബാൻഡുകൾക്ക് ഇന്ന് ലോകമെമ്പാടും ആരാധകരുണ്ട്. ലോകത്തെ ഏറ്റവും വലിയ കെപോപ് ആരാധക്കൂട്ടങ്ങൾ ഇവയാണ്

ആർമി : ലോകപ്രശസ്തമായ കെപോപ് ബാൻഡ് ആണ് ബിടിഎസ്. ബിടിഎസിന്റ ആരാധകവൃന്ദമായ ആർമി ആണ് ലോകത്തിലെ ഏറ്റവും വലിയ കെപോപ് ഫാൻഡം.

ബ്ലിങ്ക് : കൊറിയയിലെ ഏറ്റവും പ്രശസ്തമായ ഗേൾ ഗ്രൂപ്പ് ആയ ബ്ലാക്ക് പിങ്കിന്റെ ആരാധകൂട്ടമാണ് ബ്ലിങ്ക്. 2016 മുതൽ സജീവമാണ് ബാൻഡ്.

എക്സോൾ : ബോയ് ബാൻഡായ എക്സോയുടെ ആരാധകരാണ് എക്സോൾ. L എന്ന അക്ഷരം Love എന്നാണ് അർത്ഥമാക്കുന്നത്. ഏരീസ് എന്നും ഇവർ അറിയപ്പെടുന്നു.

ക്യാരറ്റ് : സെവന്റീൻ എന്ന ബാൻഡിന്റെ ആരാധകരാണ് ക്യാരറ്റ് എന്നറിയപ്പെടുന്നത്. 13 പേരാണ് ഈ ബോയ് ബാൻഡിൽ ഉള്ളത്. 2015 മുതൽ സജീവമാണ് ബാൻഡ്.

വിഐപി : ബിഗ് ബാങ് എന്ന ബോയ്‌ ബാൻഡിന്റെ ആരാധക കൂട്ടമാണ് വിഐപി. ബാൻഡിന്റെ രണ്ടാമത്തെ സിംഗിൾ ആൽബത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. കെ-പോപ്പിൻ്റെ ഇതിഹാസ ബോയ് ബാൻഡ് ബിഗ് ബാങ് 2006 മുതൽ സജീവമാണ്.

വൺസ് : കെപോപ് ഗേൾ ഗ്രൂപ്പ് ട്വൈസിന്റെ ആരാധക കൂട്ടമാണ് വൺസ്. 9 അംഗംങ്ങളാണ് ഗ്രൂപ്പിൽ ഉള്ളത്. ജെവൈപി എന്റർടൈൻമെൻറ്സിനു കീഴിൽ 2015 മുതൽ സജീവമാണ് ഗ്രൂപ്പ്.

സ്‌റ്റെയ്‌സ് : ബങ് ചാൻ നയിക്കുന്ന സ്‌ട്രേ കിഡ്സിന്റെ ആരാധക വൃന്ദമാണ് സ്‌റ്റെയ്‌സ്. നാലാം ജെനറേഷനിൽ ഏറ്റവും പ്രശസ്തമായ ഗ്രൂപുകളിൽ ഒന്നാണ് സ്‌ട്രേ കിഡ്സ്. 2017 മുതൽ സജീവമാണ് ഗ്രൂപ്പ്.