ലോക്‌സഭ തിരഞ്ഞടുപ്പിൽ ജനവിധിതേടുന്ന താരങ്ങൾ ആരൊക്കെ?

വെബ് ഡെസ്ക്

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിരവധി ചലച്ചിത്ര- ടെലിവിഷൻ താരങ്ങൾ ജനവിധി തേടുന്നുണ്ട്. ആരൊക്കെ ഏത് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നതെന്ന് നോക്കാം

ഗോവിന്ദ

ബോളിവുഡ് നടൻ ഗോവിന്ദ കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിൽ ചേർന്നത്. മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്ന് ഗോവിന്ദ ജനവിധി തേടുമെന്നാണ് റിപ്പോർട്ടുകൾ. 2004ൽ ഇതേ മണ്ഡലത്തിൽനിന്ന് കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചിരുന്നു

വിജയ് വസന്ത്

തമിഴ് നടനായ വിജയ് വസന്ത് പിതാവ് എച്ച് വസന്തകുമാറിന്റെ മരണശേഷമാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി 2019ൽ കന്യാകുമാരിയിൽനിന്ന് വിജയിച്ച വിജയ് ഇതേ മണ്ഡലത്തിൽ നിന്നാണ് ഇത്തവണയും ജനവിധി തേടുന്നത്

ഹേമ മാലിനി

പ്രശസ്ത ബോളിവുഡ് നടിയായ ഹേമ മാലിനി മഥുര മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽനിന്ന് ഹേമ മാലിനി വിജയിച്ചിരുന്നു

രവി കിഷൻ

സിറ്റിങ് മണ്ഡലമായ ഗോരഖ്പൂരിൽ തന്നെയാണ് രവി കിഷൻ രണ്ടാമതും അങ്കത്തിനിറങ്ങുന്നത്. ബിജെപി ടിക്കറ്റിലാണ് രവി കിഷൻ മത്സരിക്കുന്നത്

മൻസൂർ അലി ഖാൻ

അടുത്തിടെ നടി തൃഷയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിലായ മൻസൂർ അലി ഖാൻ വെല്ലൂരിലാണ് മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥിയാണ്

ശത്രുഘ്നന്‍ സിൻഹ

തൃണമൂൽ ടിക്കറ്റിൽ പശ്ചിമബംഗാളിലെ അസൻസോളിൽനിന്നാണ് ശത്രുഘ്നൻ സിൻഹ മത്സരിക്കുന്നത്. നേരത്തെ ബിജെപിയിലായിരുന്ന സിൻഹ പിന്നീട് കോൺഗ്രസിലേക്ക് കൂടുമാറിയിരുന്നു. 2022ലാണ് തൃണമൂലിൽ എത്തിയത്.

രാധിക ശരത്കുമാർ

തിരഞ്ഞെടുപ്പ് രംഗത്തേക്കുള്ള രാധികയുടെ അരങ്ങേറ്റമാണ് ഇത്തവണ. വിരുദുനഗറിൽ നിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് അവർ. തമിഴ്‌നാട്ടിൽ എൻഡിഎയുടെ മുഖ്യപ്രചാരകനാണ് രാധികയുടെ ഭർത്താവ് ശരത്കുമാർ

കങ്കണ റണാവത്ത്

ഹിമാചൽപ്രദേശിലെ മണ്ഡിയിൽനിന്നുള്ള ബിജെപി സ്ഥാനാർഥിയാണ് കങ്കണ. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ കങ്കണ നടത്തിയ ചില പരാമർശങ്ങള്‍ ഇതിനോടകം തന്നെ സാമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കിടയാക്കിയിട്ടുണ്ട്

അരുൺ ഗോവിൽ

ദൂരദർശനിലെ വിഖ്യാത ടിവി ഷോ രാമായണയിൽ രാമന്റെ കഥാപാത്രം അവതരിപ്പിച്ചത് അരുൺ ഗോവിൽ ആണ്. സ്വന്തം നാടായ മീററ്റിൽനിന്നാണ് ബിജെപി ടിക്കറ്റിൽ അരുൺ ഗോവിൽ ജനവിധി തേടുന്നത്

നേഹ ശർമ, സ്വര ഭാസ്കർ, സോനു സൂദ് തുടങ്ങിയ താരങ്ങളും തിരഞ്ഞെടുപ്പ് ചിത്രത്തിലേക്കെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കമൽ ഹാസൻ തുടങ്ങിയവർ പ്രചാരണരംഗത്ത് സജീവമാണ്. ബിജെപി നേതാവായ ഖുശ്ബു സുന്ദർ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സജീവ പ്രചാരണത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്

സ്വര ഭാസ്കർ