അമ്പരിപ്പിക്കുന്ന ലുക്കിൽ തങ്കലാന്‍; ചിത്രങ്ങൾ പങ്കുവച്ച് വിക്രം

വെബ് ഡെസ്ക്

തങ്കലാൻ ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് വിക്രം. സൺഗ്ലാസ് അണിഞ്ഞ് പൂളിൽ നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നപ്പോൾ തന്നെ വിക്രത്തിന്റെ വ്യത്യസ്ത ലുക്ക് പ്രേക്ഷകരെ ആകർഷിച്ചിരുന്നു

പാ രഞ്ജിത്തിനോടൊപ്പം വിക്രം ഒന്നിക്കുന്ന ആദ്യ ചിത്രമാണ് തങ്കലാന്‍

സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്

പത്തൊൻപതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്

വിക്രത്തിന്‍റെ കരിയറിലെ 61ആം ചിത്രം കൂടിയാണ് തങ്കലാൻ

മലയാളി താരങ്ങളായ പാർവതി തിരുവോത്തും മാളവിക മോഹനനുമാണ് ചിത്രത്തിൽ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്