സ്റ്റൈലിഷ് ലുക്കിൽ ചിയാൻ വിക്രം; പിഎസ് 2 പ്രൊമോഷൻസിൽ തിളങ്ങി താരം

എന്റർടെയ്ൻമെന്റ് ഡെസ്ക്

വളരെ കുറച്ച് മലയാള സിനിമകൾ മാത്രമേ ചെയ്കിട്ടുള്ളു എങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിക്രം. ഇടയ്ക്കിടെ ലുക്ക് മാറ്റിയും വിക്രം ആരാധകരെ അമ്പരിപ്പിക്കാറുണ്ട്. വരാനിരിക്കുന്ന തങ്കലാന്റെ ലുക്കിലാണ് വിക്രം പൊന്നിയിൻ സെൽവൻ 2 വിന്റെ പ്രൊമോഷന് എത്തിയത്

വസ്ത്ര ധാരണത്തിൽ തൻ്റേതായ ശൈലി പിന്തുടരുന്ന വിക്രം ഇക്കുറി ഡ്രസിങ് പാറ്റേണിലും പുതിയ ട്രെൻഡ് സെറ്റ് ചെയ്യുകയാണ് . ഡോട്ടഡ് ലൈൻ പാറ്റേണുളള നീല നിറത്തിലുള്ള പ്രിൻ്റഡ് ഷർട്ടും പാന്റുമാണ് വിക്രം ബെംഗളൂരുവിലെ പ്രൊമോഷൻ പരിപാടിയിൽ ധരിച്ചിരുന്നത്.

ഹൈദരാബാദിൽ ചുവന്ന നിറത്തിൽ വെള്ളയും മഞ്ഞയും കലർത്തിയ പ്രിൻ്റഡ് ഡിസൈനിലുളള ഹാഫ് സ്ലീവ് ഷർട്ടും ബ്രൗണ്‍ നിറത്തിലുള്ള പാന്റുമായിരുന്നു വേഷം

ഫുൾ സ്ലീവ് ലൂസ് ഷർട്ടും പാന്റുമായിരുന്നു കോയമ്പത്തൂരിൽ

വിക്രമിൻ്റെ കൂടെ സിനിമയുടെ പ്രൊമോഷന് സഹതാരങ്ങളായ ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ എന്നിവരും ഉണ്ടായിരുന്നു

കൊച്ചിയിൽ ഡെനിം കോട്ടും ജീൻസും

ഇപ്പോൾ തങ്കലാൻ എന്ന സിനിമയുടെ ഷൂട്ടിംഗിലാണ് വിക്രം