വേഗാസ് വിത്ത് യു; സ്റ്റൈലിഷ് ലുക്കില്‍ പ്രിയങ്കയും നിക് ജോനാസും; ചിത്രങ്ങള്‍ പങ്കുവച്ച് ജോനാസ്

എന്റർടെയ്ൻമെന്റ് ഡെസ്ക്

ബോളിവുഡിനും ഹോളിവുഡിനും ഒരുപോലെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജോനാസും

ഇരുവരുടേയും മനോഹരമായ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നിക് ജോനാസ്

വേഗാസ് വിത്ത് യു എന്ന അടിക്കുറിപ്പോടെയാണ് നിക് ജോനാസ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്

കറുത്ത വസ്ത്രത്തില്‍ അതീവ സുന്ദരനായാണ് നിക് എത്തിയിരിക്കുന്നത്

ലാസ് വേഗാസില്‍ നിക് ജോനാസിന്റെ സംഗീത പരിപാടിക്കെത്തിയതായിരുന്നു ഇരുവരും

നിക് ജോനാസിന്റെ സംഗീത പരിപാടിയുടെ ചിത്രങ്ങളും പാട്ടു പാടുന്നതിന്റെ ചിത്രങ്ങളുമെല്ലാം പങ്കുവച്ചിട്ടുണ്ട്

കറുപ്പ് നിറത്തിലുള്ള സ്റ്റൈലിഷ് വസ്ത്രത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്

നികിന്റെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന പ്രിയങ്കയുടെ ദൃശ്യങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു