ഒടിടിയിൽ കാണാം മികച്ച ക്രൈം ത്രില്ലറുകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

മർഡർ ഇൻ മഹിം : ജിയോ സിനിമയിലാണ് ഈ വെബ് സീരീസ് സ്ട്രീം ചെയ്തത്.

2024 മെയ് 10 നാണ് സീരീസ് പ്രീമിയർ ചെയ്തത്. വിജയ് റാസ്, അശുതോഷ് റാണ തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു.

പാത്താൽ ലോക് : 2020 ൽ ആമസോൺ പ്രൈം വിഡിയോയിൽ പ്രീമിയർ ചെയ്ത ക്രൈം സീരീസ് ആണിത്. ഗുൽ പനാഗ്, നീരജ് കാബി, സ്വസ്തിക മുഖർജി എന്നിവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നു .

സേക്രഡ് ഗെയിംസ് : 2018 ൽ പുറത്തിറങ്ങിയ സീരീസ് ആണ് സേക്രഡ് ഗെയിംസ്. നെറ്റ്ഫ്ലിക്സിൽ രണ്ട് സീസൺ ആയിട്ടാണ് സീരീസ് ഇറങ്ങിയത്.

പ്ലാറ്റ്‌ഫോമിൽ ഇറക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഒറിജിനൽ സീരീസ് ആണ് സേക്രഡ് ഗെയിംസ്. നവാസുദ്ധീൻ സിദ്ദിഖി, സൈഫ് അലി ഖാൻ എന്നിവർക്കൊപ്പം രാധിക ആപ്‌തെ, പങ്കജ് ത്രിപാഠി തുടങ്ങിയവയും സീരിസിൽ അണിനിരക്കുന്നു.

യെഹ് ഖാലി ഖാലി ആൻഖേൻ : ഒരു റൊമാന്റിക് ക്രൈം ത്രില്ലർ ആണ് യെഹ് കാലി കാലി ആൻഖേൻ. 2022 ൽ നെറ്റ്ഫ്ലിക്സിൽ ആണ് പ്രീമിയർ ചെയ്തത്.

തഹിർ രാജ്, ഭാസിൻ, ശ്വേതാ ത്രിപാഠി, അഞ്ചൽ സിംഗ് തുടങ്ങിയവർ പ്രധാന കഥാപാത്രത്തിൽ എത്തിയിരിക്കുന്നു.

ആര്യ : സുസ്മിത സെൻ പ്രധാന കഥാ കഥാപാത്രത്തിൽ എത്തിയ സീരീസ് ആണ് ആര്യ. ചന്ദ്രചൂർ സിങ്, സിക്കന്ദർ ഖേർ, ഭുപേന്ദ്ര ജടാവാത്ത് തുടങ്ങിയവരും ചിത്രത്തിൽ അണി നിരക്കുന്നു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. 2020 ലാണ് പുറത്തിറങ്ങിയത്.

ബ്ലഡി ഡാഡി : അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത് ഷാഹിദ് കപൂർ പ്രധാന വേഷത്തിൽ എത്തിയ സീരീസ് ആണിത്.

ജിയോ സിനിമയിലാണ് സീരീസ് ഒടിടി റിലീസ് ചെയ്തത്. റോണിത് റോയ്, രാജീവ് ഖണ്ഡേൽവാൽ, സഞ്ജയ് കപൂർ തുടങ്ങിയവരും സീരിസിൽ ഉണ്ട്. 2023 ലാണ് സീരീസ് പ്രീമിയർ ചെയ്തത്.