ആവേശത്തിലാഴ്ത്താന്‍ 'ആവേശ'വും; ഈ ആഴ്ചയിലെ ഒടിടി ചിത്രങ്ങള്‍

വെബ് ഡെസ്ക്

ഈ ആഴ്ചയിൽ ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം

ആവേശം

തീയേറ്ററുകള്‍ പൂരമ്പറാക്കിയ ഫഹദ് ഫാസില്‍ ചിത്രം ആവേശം ഒടിടിയിലേക്ക്. ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രം മെയ് ഒമ്പതിന് പ്രൈം വീഡിയോയിലൂടെ സംപ്രേഷണം ചെയ്യും

ബോഡ്കിന്‍

കാണാതായ മൂന്ന് പേരുടെ ദുരൂഹതകള്‍ അന്വേഷിക്കാന്‍ പോഡ്കാസ്റ്റര്‍ ഇറങ്ങിത്തിരിക്കുന്ന കഥയാണ് ബോഡ്കിന്‍. മെയ് ഒമ്പതിന് നെറ്റ്ഫ്‌ളിക്‌സാണ് ബോഡ്കിന്‍ സംപ്രേഷണം ചെയ്യുന്നത്

മദര്‍ ഓഫ് ദ ബ്രൈഡ്

പ്രണയവും തമാശകളും നിറഞ്ഞ ബ്രൂക്ക് ഷീല്‍ഡ്‌സ് നായികയായ സിനിമയാണ് മദര്‍ ഓഫ് ദ ബ്രൈഡ്. മകളുടെ കല്യാണത്തിന് വരന്റെ അച്ഛന്‍ തന്റ പഴയ കാമുകനാണെന്ന് നടി മനസിലാക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. നെറ്റ്ഫ്ളിക്‌സില്‍ മെയ് ഒമ്പതിന് സിനിമ സ്‌ക്രീം ചെയ്യും

മര്‍ഡര്‍ ഇന്‍ മഹീം

ജിയോ സിനിമയില്‍ മെയ് 10നാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ജെറി പിന്റോയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ത്രില്ലര്‍ സിനിമയാണ് മര്‍ഡര്‍ ഇന്‍ മഹീം. അശുതോഷ് റാണ, വിജയ് റാസ് എന്നിവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍

8 എഎം മെട്രോ

ഗുല്‍ഷന്‍ ദേവയും സൈയ്യാമി ഖെറും ഒരുമിച്ചഭിനയിച്ച ഫീല്‍ ഗുഡ് സിനിമയാണ് 8 എഎം മെട്രോ. മെട്രോ സ്‌റ്റേഷനില്‍ വച്ച് സൗഹൃദം രൂപപ്പെടുത്തുന്ന അപരിചിതരുടെ കഥയായ ഈ സിനിമ സീ 5ല്‍ മെയ് 10ന് സംപ്രേഷണം ചെയ്യും

ഓള്‍ ഓഫ് അസ് സ്‌ട്രേഞ്ചേര്‍സ്

പോള്‍ മസ്‌കല്‍, ആന്‍ഡ്ര്യൂ സ്‌കോട്ട് എന്നിവര്‍ അഭിനയിച്ച റൊമാന്റിക് ഫാന്റസി ചിത്രമാണ് ഓള്‍ ഓഫ് അസ് സ്‌ട്രേഞ്ചേര്‍സ്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറില്‍ മെയ് എട്ടിന് സിനിമ സംപ്രേഷണം ചെയ്യും