വെബ് ഡെസ്ക്
1. ലൂസിഫർ
പൃഥ്വിരാജ് സംവിധാനം ചെയ്ത കന്നി ചിത്രം ലൂസിഫറാണ് ഏറ്റവും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള ചിത്രങ്ങളുടെ പട്ടികയിൽ ഒന്നാമത്. നാല് ദിവസം കൊണ്ടാണ് ചിത്രം 50 കോടി നേടിയത്
2. കുറുപ്പ്
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി 2021 ൽ പുറത്തിറങ്ങിയ ദുൽഖർ ചിത്രം കുറുപ്പാണ് രണ്ടാംസ്ഥാനത്ത് . കുറുപ്പ് 50 കോടി ക്ലബിലെത്തിയത് അഞ്ച് ദിവസം കൊണ്ട്
3. ഭീഷ്മപര്‍വം
തീയേറ്ററിനെ ആവേശം കൊള്ളിച്ച മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വം ആറു ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്
4. 2018
റിലീസായി ഒരാഴ്ച പിന്നിടുമ്പോഴും തീയേറ്ററിൽ നിറഞ്ഞോടുകയാണ് 2018. മലയാളികളെ പിടിച്ചുലച്ച പ്രളയം സിനിമയായപ്പോൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ചിത്രം 7 ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്
5. കായംകുളം കൊച്ചുണ്ണി
2018 ൽ റിലീസായ നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി 11 ദിവസം കൊണ്ട് 50 കോടി കളക്ഷൻ നേടി
പുലിമുരുകൻ
100 കോടിക്കും 150 കോടിക്കും മുകളിൽ വരുമാനം നേടുന്ന ആദ്യ മലയാള ചിത്രമാണ് 2016 ൽ പുറത്തിറങ്ങിയ പുലിമുരുകൻ. വൈശാഖിന്റെ സംവിധാനത്തിലിറങ്ങിയ മോഹൻലാൽ ചിത്രം 14 ദിവസം കൊണ്ടാണ് 50 കോടി കടന്നത്
മാളികപ്പുറം
അടുത്തിടെ ഇറങ്ങിയ മലയാള ചിത്രങ്ങളിൽ കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം. 21 ദിവസം കൊണ്ടാണ് ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്