ക്യാപ്റ്റൻ വിട പറഞ്ഞു; ഓർമിക്കാൻ ഒരുപിടി സിനിമകൾ ബാക്കി

വെബ് ഡെസ്ക്

പ്രേക്ഷകരെ സിനിമയിലൂടെയും രാഷ്ട്രീയത്തിലൂടെയും ഹരം കൊള്ളിച്ച പ്രതിഭയെയാണ് വിജയകാന്തിന്റെ അകാല വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. അഭ്രപാളിയില്‍ മികവുറ്റതാക്കിയ വിജയകാന്തിന്റെ പ്രധാന സിനിമകളേതൊക്കെയെന്ന് നോക്കാം

രമണ

എആര്‍ മുരുകദോസിന്റെ രമണ ഇപ്പോഴും പ്രേക്ഷകഹൃദയത്തിലുണ്ട്. രമണയിലെ വിജയകാന്തിന്റെ പ്രകടനം തന്നെയായിരുന്നു സിനിമയെ മികച്ചതാക്കിയത്

വൈദേഹി കതിരുന്തല്‍

ഒരു വീടില്ലാത്തവന്റെ വേഷത്തില്‍ വിജയകാന്ത് സ്‌ക്രീനിലെത്തിയ ചിത്രമാണ് വൈദേഹി കതിരുന്തല്‍. ഇപ്പോഴും വൈകാരികമായി നമ്മെ പിടിച്ചുലക്കുന്ന 'രാസാത്തി ഉന്നൈ' എന്ന പാട്ട് ഈ സിനിമയുടെ സംഭാവനയാണ്

ഉമ്മൈ വിഴികള്‍

ഒരു ക്രൈം തില്ലര്‍ സിനിമയായ ഉമ്മൈ വിഴികളില്‍ പ്രായമായ പോലീസ് ഓഫീസറുടെ വേഷമാണ് വിജയകാന്ത് എത്തിയത്. 1986ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്

സേതുപതി ഐപിഎസ്

1994ല്‍ സംവിധായകന്‍ പി വാസുവും വിജയകാന്തും ആരാധകര്‍ക്ക് സമ്മാനിച്ച പള്‍പ്പി ക്രൈം തില്ലറാണ് സിനിമ

നൂറാവത്ത് നാള്‍

മണിവണ്ണന്‍ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ നൂറാവത്ത് നാള്‍ 200 ദിവസമാണ് ഓടിയത്. അതേവര്‍ഷം 18 റിലീസുകളാണ് വിജയകാന്തിന്റെതായി പുറത്തിറങ്ങിയത്

ക്യാപ്റ്റന്‍ പ്രഭാകരന്‍

വിജയകാന്തിന്റെ നൂറാമത് സിനിമയായിരുന്നു ക്യാപ്റ്റന്‍ പ്രഭാകരന്‍. 1991ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് ഇദ്ദേഹം ക്യാപ്റ്റന്‍ എന്നറിയപ്പെട്ടത്

ചിന്ന ഗൗണ്ടര്‍

സംവിധായകന്‍ ആര്‍വി ഉദയകുമാറിന്റെ ചിന്ന ഗൗണ്ടറിലൂടെയാണ് തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ വിജയകാന്തിന് സാധിച്ചത്