ഐഎഫ്എഫ്കെ; അറിയാം 'സ്ത്രീ നോട്ട'ങ്ങളിലെ സിനിമകൾ

വെബ് ഡെസ്ക്

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഡിസംബര്‍ എട്ട് മുതല്‍ തുടക്കം. നിരവധി ചലച്ചിത്രങ്ങളാണ് പ്രേമികള്‍ക്കായി ഒരുങ്ങിയിട്ടുള്ളത്

സ്ത്രീ നോട്ടമെന്ന (Female Gaze) വിഭാഗത്തില്‍ എട്ട് സ്ത്രീകള്‍ സംവിധാനം ചെയ്ത സിനിമകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്

ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍

നിമിഷ സജയന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍. നതാലിയ ശ്യാം സംവിധാനം ചെയ്ത സിനിമയില്‍ ആദില്‍ ഹുസൈന്‍, അന്റോണിയോ അക്കീല്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍

എ ലെറ്റര്‍ ഫ്രം ക്യോട്ടോ

ഭര്‍ത്താവിന്റെ മരണ ശേഷം ബുസാനില്‍ മൂന്ന് പെണ്‍മക്കളെ ഒറ്റയ്ക്ക് വളര്‍ത്തുന്ന ഹ്വാജയുടെ കഥയാണ് എ ലെറ്റര്‍ ഫ്രം ക്യോട്ടോ. കൊറിയന്‍ സിനിമയായ എ ലെറ്റര്‍ ഫ്രെ ക്യോട്ടോയുടെ സംവിധായിക മിന്‍ജു കിമ്മാണ്

ഹൂറിയ

അറബിക് സിനിമയായ ഹൂറിയയില്‍ ഹില്‍ദ അമിറ ദൗഡ, റാച്ചിദ ബ്രാക്‌നി, നാദിയ കാസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മൗനിയ മെഡൂര്‍ സംവിധാനം ചെയ്ത സിനിമയില്‍ ഹൂറിയ എന്ന പെണ്‍കുട്ടിയുടെ നൃത്തത്തോടുള്ള അഭിനിവേശം പ്രകടിപ്പിക്കുന്നു

ബാനല്‍ ആന്‍ഡ് അദമ

റമതാ-ടൗലെയ് സൈസിന്റെ ഈ സിനിമയില്‍ ബാനെലും അദമയും തമ്മിലുള്ള അഗാധമായ പ്രണയവും ഒരുമിച്ച് ജീവിക്കുന്നതിലെ പ്രതിസന്ധികളുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ബാനലായി ഖാദി മാനെയും അദാമയായി മമദൗ ഡിയല്ലോയുമാണ് അഭിനയിച്ചിരിക്കുന്നത്

നെക്‌സ്റ്റ് സോഹീ

ഡാന്‍സ് ക്ലാസില്‍ തനിക്ക് അറിയാവുന്ന ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മരണം അന്വേഷിക്കുന്ന പരിചയസമ്പന്നനായ വിദ്യാര്‍ത്ഥിയുടെ കഥയാണ് നെക്സ്റ്റ് സോഹീ. ജൂലൈ ജംഗ് സംവിധാനം ചെയ്ത സിനിമയില്‍ ലീഹിയോന്‍ഹ, കിം സിയൂന്‍- സോഹി, ലീ യൂന്‍ ജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍

ദി ബ്രെയ്ഡ്

സ്മിത, ഗിയൂലിയ, സാറ എന്നീ മൂന്ന് സ്ത്രീകളുടെ കഥയാണ് ദി ബ്രെയ്ഡ്. അഭിനേത്രി കൂടിയായ സംവിധായിക ലെറ്റിഷ്യ കൊളംബാനിയുടെ സംവിധായിക. കിം റേവര്‍, ഫോറ്റിനി പെലുസോ, മിയ മീല്‍സെര്‍ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍

ടൈഗര്‍ സ്‌ട്രൈപ്‌സ്

മലേഷ്യയിലെ 12 വയസുകാരിയായ സഫാന്റെ ആര്‍ത്തവാരംഭ കാലത്തുണ്ടാകുന്ന അസ്വസ്ഥകളാണ് ചിത്രം പറയുന്നത്. സഫ്രീന്‍ സൈരിസല്‍, ദീന എസ്രാള്‍, പിക്ക എന്നിവരഭിനയിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമാന്‍ഡ നെല്‍ ഇയു ആണ്

ഫോര്‍ ഡോട്ടേഴ്‌സ്

കൗതര്‍ ബെന്‍ ഹാനിയയുടെ സംവിധാനത്തിലൊരുക്കിയ ചിത്രത്തില്‍ ഓള്‍ഫയായി ഹെന്ദ് സാബ്രി, ഓള്‍ഫ ഹംറൂണി, ഇയാ ചിക്കാഹൂയി, തയ്‌സിര്‍ ചിഖൗയി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.