ദി മാർവൽസ് മുതൽ വേല വരെ; ദീപാവലി കളറാക്കാൻ സിനിമകളുടെ നീണ്ട നിര

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഹോളിവുഡ് ചിത്രം മാർവൽസ് മുതൽ മലയാള സിനിമ വേല വരെ നിരവധി സിനിമകളാണ് ദീപാവലി കാലത്ത് റിലീസിന് ഒരുങ്ങുന്നത്.

ജിഗർതണ്ട ഡബിൾ എക്‌സ്

കാർത്തിക് സുബ്ബരാജിന്റെ ഹിറ്റ് ചിത്രം ജിഗർതണ്ടയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ജിഗർതണ്ട ഡബിൾ എക്‌സ്

രാഘവ ലോറൻസും എസ് ജെ സൂര്യയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം നവംബർ 10 വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.

വേല

ഷെയ്ൻ നിഗം, സണ്ണിവെയ്ൻ എന്നിവരെ നായകരാക്കി ഒരുക്കുന്ന വേല ഒരു ക്രൈം ത്രില്ലർ ചിത്രമാണ്.

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 10 ന് തിയേറ്ററുകളിൽ എത്തും

ബാന്ദ്ര

അരുൺ ഗോപി - ദിലീപ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ബാന്ദ്രയും നവംബർ 10 ന് റിലീസ് ചെയ്യും.

ജപ്പാൻ

കോമഡി ട്രാക്കിൽ കാർത്തി വീണ്ടുമെത്തുന്ന ജപ്പാനാണ് ദീപാവലിക്കെത്തുന്ന മറ്റൊരു ചിത്രം.

ഹൈസ്റ്റ് കോമഡി ഴോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അനു ഇമ്മാനുവൽ ആണ് നായികയാവുന്നത്.

ദി മാർവൽസ്

മാർവൽ സീരിസിലെ ഏറ്റവും പുതിയ ചിത്രമാണ് ദി മാർവൽസ്. ചിത്രം ഇന്ത്യയിൽ നവംബർ 10 ന് റിലീസ് ചെയ്യും.

ക്യാപ്റ്റൻ മാർവൽ (ബ്രി ലാർസൺ), മിസ് മാർവൽ (ഇമാൻ വെല്ലാനി), ക്യാപ്റ്റൻ മോണിക്ക റാംബ്യൂ (ടെയോണ പാരിസ്) എന്നിവർ പുതിയ മാർവൽ ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.

ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ഇന്ത്യയിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

ടൈഗർ 3

യഷ് ഫിലിംസ് സ്‌പൈ സീരിസിലെ പുതിയ ചിത്രമാണ് ടൈഗർ 3. ടെെഗർ സീരിസിലെ മൂന്നാമത്തെയും സ്പെെ സീരിസിലെ അഞ്ചാമത്തെയും ചിത്രമാണിത്.

സൽമാൻഖാൻ നായകനാവുന്ന ചിത്രം നവംബർ 12 നാണ് റിലീസ് ചെയ്യുന്നത്.