നയൻതാരയുടെ കോടികൾ വിലവരുന്ന പ്രൈവറ്റ് ജെറ്റ്, ചിത്രങ്ങള്‍ വൈറല്‍

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഇന്ത്യയിലെ തന്നെ പണക്കാരായ നടിമാരില്‍ ഒരാളാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താര. 200 കോടിയോളം രൂപയാണ് നയനിന്റെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍

കൂടാതെ സ്വന്തമായി പ്രൈവറ്റ് ജെറ്റ് ഉള്ള ഇന്ത്യന്‍ സിനിമാ താരങ്ങളില്‍ ഒരാളാണ് നയന്‍താര. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 100 കോടി രൂപയാണ് ജറ്റിന്റെ വില

സൂപ്പര്‍താരം ജെറ്റിനുള്ളില്‍ ഭര്‍ത്താവ് വിഖ്‌നേഷ് ശിവനൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പലതും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്

അന്ന് മുതല്‍ നയന്‍താരയ്ക്ക് പ്രൈവറ്റ് ജെറ്റുണ്ടോ എന്ന ചോദ്യങ്ങളും ആരാധകരില്‍ നിന്ന് ഉയര്‍ന്നിരുന്നു. തെന്നിന്ത്യയില്‍ പ്രൈവറ്റ് ജെറ്റ് ഉള്ള ഏക നടിയും നയന്‍താരയാണ്

നയന്‍താരയും വിഖ്‌നേഷ് ശിവനും തങ്ങളുടെ സ്വകാര്യവും ജോലിപരവുമായ ആവശ്യങ്ങള്‍ക്കാണ് ജെറ്റ് ഉപയോഗിക്കുന്നത്

ഹിന്ദി സിനിമാ മേഖലയില്‍ ശില്‍പാ ഷെട്ടി, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത് എന്നിവര്‍ക്കും പ്രൈവറ്റ് ജെറ്റ് സ്വന്തമായുണ്ട്

ജെറ്റ് കൂടാതെ, നിരവധി ആഡംബര വാഹനങ്ങളും നയന്‍തായ്ക്കുണ്ട്. 1.76 കോടി രൂപ വരുന്ന ബിഎംഡബ്ല്യൂ 7 സീരീസ്, ഒരു കോടി രൂപ വരുന്ന മെഴ്‌സീഡീസ് ജി എല്‍ എസ് 350ഡി, ബിഎംഡബ്ല്യൂ 5 സീരീസ് എന്നിവയാണവ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് നയൻതാര. അറ്റ്ലീ സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രം ജവാൻ ആണ് നയൻതാരയുടേതായി ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രം