വമ്പൻ നേട്ടത്തിലേക്ക് മാർച്ച് ചെയ്ത് ജവാൻ; ആയിരം കോടിയിലെത്തിയ ഇന്ത്യന്‍ ചിത്രങ്ങള്‍

വെബ് ഡെസ്ക്

ബോക്സ് ഓഫീസിൽ ചരിത്ര നേട്ടവുമായി അറ്റ്‌ലീ ചിത്രം ജവാൻ 1000 കോടി ക്ലബിൽ ഇടം നേടിക്കഴിഞ്ഞു

തിയേറ്ററുകളില്‍ തകര്‍ത്താടി ആയിരം കോടയിലെത്തിയ ഇന്ത്യന്‍ ചിത്രങ്ങള്‍ നോക്കാം

ജവാന് പുറമെ ഷാറൂഖിന്റെ ആയിരം കോടി കളക്ഷന്‍ ചിത്രമാണ് പഠാന്‍. ഷാരൂഖ് ഖാനെയും ദീപിക പദുക്കോണിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് നിർമിച്ചത്

ബാഹുബലി 2

പ്രഭാസ്, അനുഷ്ക ഷെട്ടി, റാണ ദഗ്ഗുബതി, തമന്ന, രമ്യാ കൃഷ്ണൻ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എഎസ് രാജമൗലി ഒരുക്കിയ ചിത്രത്തിന്റെ ചിത്രം ആഗോള ബോക്സോഫീസ് കളക്ഷന്‍ 1800 കോടി രൂപയായിരുന്നു

ആർആർആർ

ലോകമെമ്പാടും ഒട്ടനവധി ആരാധകരെ നേടിയ ചിത്രമാണ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ചിത്രവും ആയിരം കോടി ക്ലബില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ 'നാട്ടു നാട്ടു' ​ഗാനം ഓസ്കർ കൂടി നേടിയതോടെ ചിത്രത്തിന്റെ ജനപ്രീതി വർ‍ധിച്ചു

കെജിഎഫ് 2

ഭാഷാ ഭേദമന്യേ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'കെജിഎഫ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വമ്പന്‍ ഹിറ്റായിരുന്നു. കെജിഎഫ് രണ്ടാം ഭാഗം ആയിരം കോടി ക്ലബ്ബില്‍ ഇടം നേടി

ദംഗല്‍

ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം വേൾഡ് വൈഡായി 1970 കോടിയായിരുന്നു നേടിയത്. ആമിർ ഖാൻ മുഖ്യ വേഷത്തിൽ വന്ന ചിത്രം സംവിധാനം ചെയ്തത് നിതീഷ് തിവാരി ആണ്.

ജവാൻ

ഏറ്റവും ഒടുവിൽ ഷാരൂഖ് ഖാന്റെ ജവാനും ആയിരം കോടി ക്ലബ്ബില്‍. തുടർച്ചയായി രണ്ട് ചിത്രങ്ങൾ ആയിരം കോടി ക്ലബിലെത്തിക്കുന്ന ബോളിവുഡ് താരമെന്ന റെക്കോർഡും ഇനി ഷാരൂഖിന് സ്വന്തം. 1004 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്