ഷാരൂഖ് മുതൽ അജിത് വരെ; ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടന്മാർ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഫോബ്സ് മാസികയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ നടൻമാർ ഇവരാണ്

ഷാരൂഖ് ഖാൻ : ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഓരോ ചിത്രത്തിനും വാങ്ങുന്നത് 150 കോടി മുതൽ 250 കോടി വരെയാണ്.

രജനികാന്ത് : തമിഴ് സൂപ്പർ താരം രജനികാന്ത് ഒരു ചിത്രത്തിന് വാങ്ങുന്നത് 150 കോടി മുതൽ 210 കോടി വരെയാണ്.

വിജയ് : ഇളയദളപതി വിജയ്‌യുടെ പ്രതിഫലം 130 കോടി മുതൽ 200 കോടി വരെയാണ്.

പ്രഭാസ് : ബാഹുബലി താരത്തിന്റെ പ്രതിഫലം 100 കോടി മുതൽ 200 കോടി വരെയാണ്.

ആമിർ ഖാൻ : അഭിനേതാവും നിർമാതാവുമായ ആമിർ ഖാന്റെ പ്രതിഫലം 100 കോടി മുതൽ 175 കോടി വരെയാണ്.

സൽമാൻ ഖാൻ : ബോളിവുഡ് താരം സൽമാൻ ഖാന്റെ പ്രതിഫലം 100 കോടി മുതൽ 150 കോടി വരെയാണ്.

കമൽ ഹാസൻ : തമിഴ് താരം കമൽ ഹാസനാണ് പട്ടികയിൽ ഏഴാമത്. 100 കോടി മുതൽ 150 കോടി വരെയാണ് പ്രതിഫലം.

അല്ലു അർജുൻ : തെലുങ്ക് ചലച്ചിത്ര താരം അല്ലു അർജുന് കേരളത്തിൽ വരെ ധാരാളം ആരാധകരുണ്ട്. 100 കോടി മുതൽ 125 കോടി വരെയാണ് അല്ലു അർജുൻ ഒരു ചിത്രത്തിന് പ്രതിഫലം വാങ്ങുന്നത്.

അക്ഷയ് കുമാർ : ബോളിവുഡ് താരം അക്ഷയ് കുമാർ 60 കോടി മുതൽ 145 കോടി വരെയാണ് പ്രതിഫലം വാങ്ങുന്നത്.

അജിത് കുമാർ : തമിഴ് സൂപ്പർ താരം അജിത് 105 കോടിയാണ് ഒരു ചിത്രത്തിനായി വാങ്ങുന്നത്.