ആക്ഷൻ - പാക്ക്ഡ്‌; വാരാന്ത്യം ആസ്വദിക്കാം ഹോളിവുഡ് ആക്ഷൻ സിനിമകളിലൂടെ

വെബ് ഡെസ്ക്

എക്കാലവും സിനിമ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിട്ടുള്ള വിഭാഗമാണ് ആക്ഷൻ ചിത്രങ്ങൾ. ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങൾ പിറന്നിട്ടുള്ളത് ഹോളിവുഡിൽ തന്നെയാണെന്ന് നിസംശയം പറയാം. വാരാന്ത്യത്തിൽ ആസ്വദിക്കാൻ പറ്റിയ ചില ഹോളിവുഡ് ആക്ഷൻ സിനിമകൾ ഇതാ

ദ ഡാർക്ക് നൈറ്റ്

മികച്ച ക്രിസ്റ്റഫർ നോളൻ സൂപ്പർഹീറോ ചിത്രം. ആക്ഷൻ ട്രിലജി ആയി ഒരുക്കിയ ചിത്രത്തിൽ വിഖ്യാത കഥാപാത്രം 'ബാറ്റ്മാൻ' ആയി എത്തിയത് ക്രിസ്റ്റ്യന്‍ ബെയ്ൽ ആയിരുന്നു, എതിർ വശത്ത് ജോക്കർ ആയി ഹീത്ത് ലെഡ്ജറും

ഗ്ലാഡിയേറ്റർ

ആക്ഷനും സസ്‌പെൻസും ഇടകലർത്തി ഒരുക്കിയ ചിത്രം. റസല്‍ ക്രോവിന്റെ മാസ്മരിക പ്രകടനമാണ് ചിത്രത്തിലുടനീളം

ഡൈ ഹാർഡ്

ആക്ഷൻ ചിത്രങ്ങളിൽ പേരുകേട്ട ചിത്രമാണ് ഡൈ ഹാർഡ്. ബ്രൂസ് വില്ലിസ് ആണ് വിഖ്യാത ജോൺ മക്ലയ്ൻ കഥാപാത്രത്തെ അവതരിപ്പിച്ചത്

മാഡ് മാക്സ്: ഫ്യൂറി റോഡ്

ടോം ഹാർഡി, ചാർലീസ് തെറോൺ മുഖ്യ കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മാഡ് മാക്സ്: ഫ്യൂറി റോഡ്. അപോക്കാലിപ്റ്റിക് ലോകത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്

Jasin Boland

ദ മട്രിക്സ്

കീനു റീവ്സ് മുഖ്യകഥാപാത്രമായി എത്തിയ ചിത്രമാണ് ദ മട്രിക്സ്. 1990-കളിൽ ആരാധകർക്കിടയിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയെടുത്ത ചിത്രം കൂടിയാണ് ദ മട്രിക്സ്

ജോൺ വിക്ക്

ആക്ഷന്‍ സിനികള്‍ക്കിടയില്‍ സ്വന്തമായി ഒരു ഫോളോവേര്‍സിനെ സൃഷ്ടിച്ച ചലച്ചിത്ര പരമ്പരയാണ് ജോണ്‍ വിക്ക് സീരിസ്. കീനു റീവ്സ് ആണ് വിഖ്യാത കഥാപാത്രം ജോണ്‍ വിക്കായി വെള്ളിത്തിരയിൽ നിറഞ്ഞാടിയത്

കിൽ ബിൽ: വോളിയും. 1

ക്വിന്റയിൻ റ്ററന്റിനോയുടെ ചിത്രം. പ്രതികാരവും, സസ്‌പെൻസും ആക്ഷനും ഇടകലർത്തി ഒരുക്കിയ ചിത്രം