'ഗ്രീക്ക് ദേവൻ' @ 50; എക്കാലത്തെയും മികച്ച ഹൃതിക് റോഷൻ സിനിമകൾ

വെബ് ഡെസ്ക്

ഇന്ത്യൻ സിനിമയുടെ ഗ്രീക്ക് ദേവനെന്ന് ആരാധകർ വാഴ്ത്തുന്ന ബോളിവുഡ് നടൻ ഹൃതിക് റോഷന് ഇന്ന് അൻപതാം പിറന്നാൾ. അച്ഛൻ രാകേഷ് റോഷന്റെ 'കഹോ നാ... പ്യാർ ഹേ' എന്ന ചിത്രത്തിലൂടെയാണ് ഹൃതിക്ക് വെള്ളിത്തിരയിലേക്കെത്തുന്നത്. ഇന്ന് ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നടന്മാരിലൊരാളാണ് ഹൃതിക്

അഭിനയം കൊണ്ടും നൃത്തച്ചുവടുകൾ കൊണ്ടും ആകർഷകമായ ശരീരഘടന കൊണ്ടും ആദ്യ ചിത്രത്തോടെ തന്നെ ആരാധകർക്കിടയിൽ തരംഗമാണ് ഹൃതിക് റോഷൻ

സിനിമയിലെത്തിയ കാലം മുതൽക്കേ സ്വന്തമായൊരു ആരാധകവൃന്ദം തന്നെ വാർത്തെടുക്കാൻ ഹൃതിക് എന്ന നടനായിട്ടുണ്ട്. ഹൃതിക്കിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്

തീർച്ചയായും കണ്ടിരിക്കേണ്ട എക്കാലത്തെയും മികച്ച ഹൃതിക് റോഷൻ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

കഹോ നാ... പ്യാര്‍ ഹെ

ഹൃത്വികിന്റെ ആദ്യ ചിത്രമാണ് ‘കഹോ ന… പ്യാര്‍ ഹെ’. 2000ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ്. ഇരട്ട വേഷത്തിലാണ് ഹൃതിക് ചിത്രത്തിലെത്തിയത്

ആ വർഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും ഒരു വര്‍ഷത്തില്‍ ഏറ്റവും അധികം അവാര്‍ഡുകള്‍ നേടുന്ന ചിത്രമെന്ന ഗിന്നസ് റെക്കോര്‍ഡും ഈ ചിത്രത്തിന്റെ പേരിലാണ്

കോയി… മില്‍ ഗയാ

ഹൃതിക് റോഷന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കോയി… മില്‍ ഗയാ. ഒരു അന്യഗ്രഹജീവിയുമായി ചങ്ങാത്തം കൂടിയതിന് ശേഷം സൂപ്പര്‍ പവര്‍ നേടുന്ന ഒരു ആണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. രാകേഷ് റോഷനായിരുന്നു സംവിധായകൻ

കൃഷ്

കോയി… മില്‍ ഗയാ എന്ന ഹിറ്റ് ചത്രത്തിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ സൂപ്പർ ഹീറോ ചിത്രമാണ് കൃഷ്. ഗംഭീര ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമായിരുന്നു ഇത്

അഗ്നീപഥ്

അമിതാഭ് ബച്ചന്‍ അഭിനയിച്ച പഴയ ചിത്രത്തിന്റെ റീമേക്കാണ് അഗ്നീപഥ്. വിജയ് ദീനനാഥ് ചൗഹാന്‍ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിച്ചത്. സഞ്ജയ് ദത്ത്, പ്രിയങ്ക ചോപ്ര, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

സൂപ്പർ 30

ഐഐടി ഉദ്യോഗാര്‍ത്ഥികള്‍ക്കായി സൂപ്പര്‍ 30 പ്രോഗ്രാം നടത്തുന്ന പട്ന സ്വദേശിയായ ഗണിതശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ കഥ പറയുന്ന ഒരു ബയോപിക് ആണ് ‘സൂപ്പര്‍ 30’

കാബിൽ

അന്ധരായ രണ്ട് പേരുടെ കഥ പറഞ്ഞ ചിത്രമാണ് കാബിൽ. അഭിനയം കൊണ്ട് ഹൃതിക് അമ്പരപ്പിച്ച ചിത്രമാണിത്. മേക്കിങ് കൊണ്ടും മികച്ച് നിന്ന ചിത്രത്തിൽ യാമി ഗൗതം ആയിരുന്നു നായിക