8 പാക്ക് വേണോ?; ഹൃത്വിക് റോഷന്‍ വെളിപ്പെടുത്തുന്നു ആരോഗ്യരഹസ്യം

വെബ് ഡെസ്ക്

അഭിനയത്തിനെന്ന പോലെ ബോളിവുഡ് സൂപ്പർ താരം ഹൃത്വിക് റോഷന്റെ ശരീരത്തിനും ആരാധകരേറെയാണ്. ഒത്ത ശരീരവും അതിനൊത്ത മസിലും സൗന്ദര്യവും കൂടിയ ഹൃത്വിക് റോഷന്റെ ആരോഗ്യത്തെക്കുറിച്ച് അസൂയപ്പെടാത്തവർ ആരും ഉണ്ടാകില്ല

ഹൃത്വിക് റോഷന്റെ ആരോഗ്യ രഹസ്യത്തിന് പിന്നിൽ ചിട്ടയായ വര്‍ക്കൗട്ട് തന്നെയാണ്. സ്വന്തം വര്‍ക്കൗട്ട് രീതികളും നിർദ്ദേശങ്ങളും താരം തന്നെ പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്

ശരീരത്തിലെ ഓരോ അവയവങ്ങൾക്കും വേണ്ട വ്യായാമങ്ങൾ ദിവസവും ചെയ്യാറുണ്ടെന്ന് ഹൃത്വിക് റോഷൻ പറഞ്ഞിട്ടുണ്ട്. കൈകൾ, തോളുകൾ, ബൈ സെപ്സ്, ഉദരം, കാവ്സ് തുടങ്ങി ശരീരത്തിന്റെ ഓരോ ഭാഗത്തിനും താരം പ്രത്യേകമായി ദിവസവും വർക്കൌട്ട് ചെയ്യാറുണ്ട്. ഇത് തന്നെയാണ് അസൂയപ്പെടുത്തുന്ന താരത്തിന്റെ ശരീരം നില നിർത്തുന്നതും

രാവിലെയുള്ള ഒരു മണിക്കൂര്‍ നീളുന്ന കാര്‍ഡിയോ വ്യായാമങ്ങളിലൂടെയാണ് ഹൃത്വികിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. തുടര്‍ന്ന് മറ്റു വ്യായാമങ്ങളിലേക്ക് കടക്കും

കൂടാതെ, ദിനംപ്രതി 4 മുതൽ 5 ലിറ്റർ വരെ വെള്ളം കുടിക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്

എയ്‌റോബിക്‌സിനൊപ്പം, പ്രതിദിനം 10,000 ചുവടുകളെങ്കിലും നടക്കുന്നതിൽ ഹൃത്വിക് ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എല്ലാ ദിവസവും മുക്കാൽ മണിക്കൂറെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിൽ ഏർപ്പെടും, ജോഗിംഗോ നീന്തലോ പോലുള്ളവ

വർക്ക്ഔട്ട് പോലെ പ്രധാനമാണ് ഉറക്കം. ഉറക്കമില്ലായ്മയുടെ ഫലമാണ് വിട്ടുമാറാത്ത അസുഖങ്ങളെന്ന് പലർക്കും അറിയില്ല. കൃത്യം ഒൻപത് മണിക്ക് ദിവസവും ഉറങ്ങാൻ ശ്രമിക്കുമെന്നും ഹൃത്വിക് പറഞ്ഞിട്ടുണ്ട്

പുതിയ ചിത്രത്തിനായി തരപ്പെടുത്തിയ 8 പാക്ക് ശരീരത്തിന്റെ ചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒപ്പം ഫിറ്റ്നസ് ട്രെയ്നറുടെ നിർദേശങ്ങളും. വാർ, പത്താൻ തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്റർ' ആണ് വരാനിരിക്കുന്ന ഹൃത്വിക് ചിത്രം, ദീപിക പദുകോൺ ആണ് നായിക